Wednesday, June 26, 2024 2:18 pm

രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത് 30 പേർക്ക് , മുൻകരുതൽ ശക്തം ; വിദേശങ്ങളില്‍ നിന്നെത്തുന്നവരുടെ പരിശോധന കർശനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കൂടുതല്‍ പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയില്‍ രാജ്യം. 30 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 27 പേര്‍ ചികിത്സയിലുണ്ട്. ഇറാനില്‍ നിന്ന് മടങ്ങിയെത്തിയ ഉത്തര്‍ പ്രദേശ് ഗാസിയാബാദ് സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൂടുതലാളുകളെ കരുതല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. വിദേശങ്ങളില്‍ നിന്നെത്തുന്നവരുടെ പരിശോധന കര്‍ശനമാക്കി. ഇറ്റലി, കൊറിയ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗമില്ലെന്ന പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

കൂടുതല്‍ രോഗികളുള്ള രാജ്യതലസ്ഥാനത്തും മുന്‍കരുതല്‍ ശക്തമാക്കി. അടുത്ത 31 വരെ പ്രൈമറി സ്കൂളുകള്‍ക്ക് ഡൽഹി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. സിറോ മലബാര്‍ സഭ ഫരീദാബാദ് രൂപത കുര്‍ബാന സ്വീകരണത്തില്‍ ചില ക്രമീകരണങ്ങള്‍ വരുത്തി. കുര്‍ബാന ഇനിമുതല്‍ കയ്യില്‍ നല്‍കിയാല്‍ മതി. കുര്‍ബാന മധ്യേയുള്ള സമാധാന ആശംസ പരസ്പരം കൈകൂപ്പി നല്‍കിയാല്‍ മതിയെന്നും രൂപത അറിയിച്ചു.

ഡല്‍ഹി കലാപത്തിന് പിന്നാലെ കൊവിഡ്19 കൂടി എത്തിയതോടെ കൂടുതൽ ദുരിതത്തിലായിരിക്കുകയാണ് ഡൽഹിയിലെ ജനങ്ങൾ. മാസ്ക് ഉൾപ്പടെയുള്ള പ്രതിരോധ സാമഗ്രികളുടെ ലഭ്യത കുറവും വ്യാപാരികൾ തോന്നിയ വില ഈടാക്കുന്നതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. കലാപത്തിന്‍റെ ആഘാതത്തില്‍ നിന്ന് പതുക്കെ കരകയറുമ്പോഴാണ് ഡൽഹിയുടെ ആശങ്കയായി കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കലാപ  ബാധിത മേഖലകളിലടക്കം പ്രതിരോധ സംവിധാനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രതിരോധ മാസ്ക് പോലും ആവശ്യത്തിന് ലഭ്യമാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എൻ 95 മാസ്കിന് ഏതാനും ദിവസം മുമ്പ് വരെ 150 രൂപയായിരുന്നു വില. ഇപ്പോൾ പല കച്ചവടക്കാരും 500 രൂപ വരെ ഈടാക്കിയാണ് ഇവ വില്‍ക്കുന്നത്. അണുനാശിനികളുൾപ്പടെയുള്ള മറ്റ് പ്രതിരോധമാർഗങ്ങളുടെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘എല്ലാ സ്മാര്‍ട്‌ഫോണുകള്‍ക്കും ഒരേ മോഡല്‍ ചാര്‍ജര്‍’ ; ഇന്ത്യയില്‍ അടുത്ത വർഷം നിയമം നിലവില്‍...

0
ന്യൂഡല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ക്കും ടാബ് ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ വേണമെന്ന...

നൂറനാട് പാറ ജംഗ്ഷന്‍ – ഇടപ്പോൺ റോഡിൽ വാഹനാപകടം പതിവായി

0
ചാരുംമൂട് : നൂറനാട് പാറ ജംഗ്ഷന്‍ - ഇടപ്പോൺ റോഡിൽ വാഹനാപകടം...

പക്ഷിപ്പനി സ്ഥിരീകരിച്ച ചേന്നംപള്ളിപ്പുറം പഞ്ചായത്ത് മേഖലയിൽ കള്ളിങ് തുടങ്ങി

0
പള്ളിപ്പുറം : പക്ഷിപ്പനി സ്ഥിരീകരിച്ച ചേന്നംപള്ളിപ്പുറം പഞ്ചായത്ത് മേഖലയിൽ കള്ളിങ് (കൊന്നൊടുക്കൽ)...

മലപ്പുറത്ത് യുവാവിനെയും മകളെയും കാണാനില്ലെന്ന് പരാതി

0
മലപ്പുറം: യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി. മലപ്പുറം വെളിമുക്ക്...