Thursday, May 16, 2024 9:54 am

വൈറസ് വ്യാപനം തടയുന്നതിൽ വീഴ്ചയുണ്ടായതായി ചൈന ; മരണസംഖ്യ 425 ആയി

For full experience, Download our mobile application:
Get it on Google Play

ബെയ്‌ജിങ്‌ : കൊറോണ വൈറസ് ബാധ തടയുന്നതില്‍ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് ചൈന. രാജ്യത്തെ ദുരന്തനിവാരണ സംവിധാനങ്ങല്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും ചൈന വിലയിരുത്തി. അതേസമയം കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 425 ആയി. ഇന്നലെ മാത്രം 64 പേരാണ് മരിച്ചത്. വുഹാനില്‍ മാത്രം 48 പേര്‍ മരിച്ചു. ചൈനയില്‍ 20,400 പേര്‍ക്ക് വൈറസ് ബാധിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ചൈനക്ക് പുറത്ത് 150 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയുമായുള്ള അതിര്‍ത്തിയിലെ 13 പാതകളില്‍ 10 ഉം ഹോങ്കോങ് അടച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ചൈന സന്ദര്‍ശിച്ചവര്‍ക്ക് അമേരിക്ക വിസ നിഷേധിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ചൈന രംഗത്തെത്തി. അമേരിക്ക ആശങ്ക പടര്‍ത്തുകയാണെന്ന് ചൈന ആരോപിച്ചു. ആഗോള തലത്തില്‍ വ്യാജ വാര്‍ത്തകള്‍ തടയാന്‍ ലോകാരോഗ്യ സംഘടന അടിയന്തര നടപടിയെടുത്തു. കോറോണ വൈറസിനെക്കുറിച്ച് അന്വേഷിക്കുന്നവര്‍ക്ക് ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരങ്ങള്‍ തന്നെ ആദ്യം കിട്ടാന്‍ ഗൂഗിളുമായി ധാരണയായി. വിവിധ സമൂഹമാധ്യമങ്ങളും ആപ്പുകളും വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൈത്രി കലാസാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ മതമൈത്രി സാംസ്കാരിക സമ്മേളനം നടത്തി

0
തിരുവല്ല : മൈത്രി കലാസാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ മതമൈത്രി സാംസ്കാരിക സമ്മേളനം...

മോദിയുടെ വിദ്വേഷപ്രസംഗം പരാജയ സൂചന മൂലം ; ഓരോഘട്ടം കഴിയുന്തോറും ഇൻഡ്യാ സഖ്യത്തിന് കരുത്ത്...

0
ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഓരോഘട്ടം കഴിയുമ്പോളും ഇൻഡ്യാ സഖ്യത്തിന് കരുത്ത് കൂടുകയാണെന്ന്...

പന്തീരങ്കാവില്‍ നവവധുവിനെ മര്‍ദിച്ച സംഭവം ; പ്രതി രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടും

0
കോഴിക്കോട്: പന്തീരങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് മര്‍ദിച്ച സംഭവത്തില്‍ പ്രതിയായ രാഹുലിനെ കണ്ടെത്താന്‍...

എസ്.എൻ.ഡി.പി യോഗം വള്ളിക്കോട് ശാഖയിലെ ഗുരുസ്മരണ കുടുംബയോഗ വാർഷികം നടന്നു

0
പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം 81 -ാം നമ്പർ വള്ളിക്കോട് ശാഖയിലെ...