ബ്രിട്ടണ്‍ : കൊറോണയെന്ന ഭീകരനെ ജനിപ്പിച്ചത് ചൈനീസ് മൈക്രൊബയോളജി ലാബുകളില്‍. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ചൈനയിലെയും അമേരിക്കയിലെയും ശാസ്ത്രജ്ഞരും ആണെന്ന് ലോക പ്രശസ്തനായ റഷ്യന്‍ മൈക്രോബയോളജിസ്റ്റ് പീറ്റര്‍ ചുംകോവ് പറയുന്നു. എന്നാല്‍ മനഃപൂര്‍വ്വം ലോകത്ത് ദുരിതം വിതയ്ക്കാനായിരുന്നില്ല അവര്‍ ഇത് ചെയ്തതെന്നും അദ്ദേഹം പറയുന്നു. ചില പരീക്ഷണങ്ങള്‍ക്കിടയില്‍ അവര്‍ക്ക് സംഭവിച്ച വലിയ തെറ്റുകളാണ് കൊറോണ വൈറസിനെ നിയന്ത്രിക്കാന്‍ പറ്റാത്ത വിധത്തില്‍ ശക്തി നല്‍കിയതെന്നാണ് അദ്ദേഹത്തിന്റെ വാദം.
മോസ്‌കോയിലെ ഏംഗല്‍ഹാര്‍ഡ്ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യൂലാര്‍ ബയോളജിയിലെ മുഖ്യ ഗവേഷകനും ലോകം ബഹുമാനിക്കുന്ന മൈക്രോ ബയോളജിസ്റ്റുമായ ചുംകോവ് കഴിഞ്ഞ പത്ത് വര്‍ഷമായി കൊറോണാ വൈറസിന്റെ വിവിധ ഇനങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന പ്രവര്‍ത്തനത്തിലായിരുന്നു. ചൈനീസ് ലബോറട്ടറിയിലെ പരീക്ഷണങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉന്നം വച്ചത് ലോകത്തിന്റെ നാശത്തിനെയായിരുന്നില്ല എന്നും മറിച്ച് ഈ വൈറസിന്റെ രോഗകാരകമായ യഥാര്‍ത്ഥ പദാര്‍ത്ഥം ഏതെന്ന് കണ്ടുപിടിക്കുന്നന്നതിനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഉദാഹരണത്തിന് ഒരു വൈറസിന്റെ ജനിതക ഘടനയില്‍ മാറ്റം വരുത്തുന്നതിന് അതില്‍ പലതും കൂട്ടിചേര്‍ക്കുന്നു. അങ്ങനെ ഇവയ്ക്ക് മനുഷ്യ കോശങ്ങളെ ആക്രമിക്കാനുള്ള കഴിവ് ലഭിക്കുന്നു. ഇത് വിശദമായി പഠിച്ചാല്‍ മനസ്സിലാകുന്നത് ഇത്തരത്തില്‍ പല ജനിതക മാറ്റങ്ങള്‍ക്കൊടുവിലാണ് ഇന്നത്തെ കൊലയാളി വൈറസിന്റെ ജനനം എന്നാണ്. വൈറസിന്റെ സ്വാഭാവിക ജനിതകഘടനയെ മാറ്റിമറിക്കുന്ന അല്ലെങ്കില്‍ അവയ്ക്ക് പൂരകമായി പ്രവര്‍ത്തിക്കുന്ന ധാരാളം ഇന്‍സേര്‍ട്ടുകള്‍ ഉണ്ട്. അവ മാറി മാറി പരീക്ഷിക്കും. ഏറ്റവും രസമരമായ കാര്യം ഈ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങള്‍ ചൈനീസ് ശാസ്ത്രജ്ഞരും അവരോടൊപ്പം ഉണ്ടായിരുന്ന ചില അമേരിക്കന്‍ ശാസ്ത്രജ്ഞരും വിവിധ ശാസ്ത്ര പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു എന്നതാണ്.
എച്ച്ഐവി ബാധക്കുള്ള ഒരു വാക്‌സിന്‍ കണ്ടുപിടിക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കാം ചൈനീസ് ശാസ്ത്രജ്ഞര്‍ ഇത്തരത്തിലുള്ള ഒരു പരീക്ഷണത്തിന് മുതിര്‍ന്നതെന്ന് അദ്ദേഹം പറയുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഇത്തരത്തിലുള്ള അപകടകാരികളായ വൈറസുകളില്‍ ജനിതക മാറ്റം വരുത്തുന്നത് നിയന്ത്രിച്ചുകൊണ്ടുള്ള അന്താരാഷ്ട്ര നിയമം കൊണ്ടുവരണം. വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കൊറോണ ഒരു മനുഷ്യനിര്‍മ്മിത ദുരന്തമാണെന്ന വാദം ഉന്നയിക്കരുതെന്ന് കഴിഞ്ഞ ദിവസം വ്‌ളാഡിമര്‍ പുട്ടിന്റെ വക്താവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മനുഷ്യ നിര്‍മ്മിതമാണോ ഈ ദുരന്തം എന്ന ചോദ്യത്തിന് അത്രയെളുപ്പം ഉത്തരം നല്‍കാനാവില്ലെന്നാണ് റഷ്യയുടെ ഫെഡറല്‍ മെഡിക്കല്‍ബയോളജിക്കല്‍ ഏജന്‍സിയുടെ തലവനും മുന്‍ ആരോഗ്യ മന്ത്രിയുമായ വെറോണിക്ക സ്‌ക്വോര്‍ട്ട്‌സോവ അഭിപ്രായപ്പെട്ടത്.
കൊറോണയുടെ ഏറ്റവും അടുത്ത ബന്ധുവായ സാര്‍സില്‍ നിന്നും വ്യത്യസ്തരായ ധാരാളം വൈറസുകളെ ഇന്ന് കണ്ടുപിടിച്ചിട്ടുണ്ട്. ഏകദേശം 94% ജനിതകഘടനയും സമാനമായിരിക്കും ബാക്കിയുള്ള 6% ആണ് അവയിലെ രോഗോത്പാദന ശക്തി നിര്‍വ്വചിക്കുന്നത് ഇക്കാര്യത്തില്‍ വളരെ ഗൗരവമായ ഒരു പഠനം തന്നെ ആവശ്യമാണ്. അതിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ഒരു അഭിപ്രായവും തള്ളിക്കളയാനാവില്ലെന്നും അവര്‍ ഓര്‍മിപ്പിച്ചു. കൂടാതെ ചൈനയില്‍ നടത്തി എന്ന് പറയപ്പെടുന്ന ഗവേഷണങ്ങളെ കുറിച്ച് വിശദവും സുതാര്യവുമായ ഒരു അന്വേഷണവും ആവശ്യമാണ്.