വാഷിംഗ്ടണ്‍ : ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലെ വര്‍ധനവിന് കുറവില്ല. മരണ സംഖ്യ 4.06 ലക്ഷം ആയി. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരമാണിത്. 4,06,107 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 70,86,008 പേര്‍ക്കാണ് ഇതുവരെ രോഗംം ബാധിച്ചത്. 34,59,972 പേര് ഇതുവരെ രോഗമുക്തി നേടി.
വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം അമേരിക്ക -20,07,449, ബ്രസീല്‍ – 6,91,962, റഷ്യ – 4,67,673, സ്‌പെയിന്‍ – 2,88,630, ബ്രിട്ടന്‍ – 2,86,194, ഇന്ത്യ – 2,57,486, ഇറ്റലി – 2,34,998, ജര്‍മനി – 1,85,869, പെറു – 1,96,515, തുര്‍ക്കി – 1,70,132, ഇറാന് – 1,71,789, ഫ്രാന്‍സ് – 1,53,977, ചിലി – 1,34,150, മെക്സിക്കോ – 1,17,103, കാനഡ – 1,01,914, സൗദി അറേബ്യ – 1,01,914, പാക്കിസ്ഥാന് – 98,943, ചൈന – 83,040.
ലോകത്തെ വന്‍ സാമ്പത്തിക ശക്തികളായ അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഇംഗ്ലണ്ട്, സ്‌പെയിന്‍, ബ്രസീല്‍, കാനഡ തുടങ്ങിയ രാജ്യങ്ങളെല്ലാം കൊവിഡിന്റെ പിടിയിലാണ്. ആകെ രോഗികളില്‍ 20 ലക്ഷം യുറോപ്പിലാണ്. ഏഷ്യയില്‍ 13 ലക്ഷം രോഗികളാണുള്ളത്.
ഇതില്‍ അമേരിക്കയിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായുള്ളത്. അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം ഇരുപത് ലക്ഷം കടന്നു. ഒരു ലക്ഷത്തി പന്ത്രണ്ടായിരം പേരാണ് ഇതുവരെ മരിച്ചത്. കൊവിഡ് രോഗപ്പകര്‍ച്ചയില്‍ ലോകത്ത് രണ്ടാമതുള്ള ബ്രസീലില്‍ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തിലേക്ക് നീങ്ങുകയാണ്. മുപ്പത്തിയാറായിരം പേരാണ് ഇതുവരെ ബ്രസീലില്‍ മരിച്ചത്. റഷ്യയിലും ഇന്ത്യയിലും അതിവേഗം കൊവിഡ് പടരുന്നുണ്ട്.