ഹരിയാനയിലെ കോര്‍പ്പറേറ്റ് ഓഫീസുകളില്‍ ഇനി ബിയര്‍ കുടിച്ചുകൊണ്ട് ജോലി ചെയ്യാം

For full experience, Download our mobile application:
Get it on Google Play

ഹരിയാന ; കോർപ്പറേറ്റ് ഓഫീസുകളിലെ ജീവനക്കാർക്കും അതിഥികൾക്കും ബിയറും വൈനും ഉൾപ്പെടെയുള്ള കുറഞ്ഞ വീര്യമുള്ള മദ്യം വിളമ്പാന്‍ ഹരിയാന സര്‍ക്കാര്‍ അനുമതി നല്‍കി. 2023-24 എക്സൈസ് നയത്തിന് അംഗീകാരം നല്‍കിയതോടെയാണ് ഹരിയാനയിലെ കോര്‍പ്പറേറ്റ് ഓഫീസുകളില്‍ വീര്യം കുറഞ്ഞ മദ്യവിതരണത്തിന് വഴി തുറന്നത്. എന്നാല്‍, ഇതിനായി ജൂണ്‍ 12 വരെ കാത്തിരിക്കണമെന്ന് മാത്രം. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു സംസ്ഥാനം കോർപ്പറേറ്റ് ഓഫീസുകളിൽ വീര്യം കുറഞ്ഞ മദ്യം നൽകാൻ അനുമതി നല്‍കുന്നത്.

നിലവിലെ എല്ലാ കോര്‍പ്പറേറ്റ് ഓഫീസുകളിലും ബിയറും വൈനും വിളമ്പാന്‍ കഴിയില്ല. അതിന് പ്രത്യേക നിബന്ധനകള്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. കുറഞ്ഞത് 5,000 ജീവനക്കാരുള്ള കോർപ്പറേറ്റ് ഓഫീസുകളില്‍ മാത്രമേ ഇത് ബാധകമാകൂ. തീര്‍ന്നില്ല, സ്വന്തം ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ ഒരു കെട്ടിടത്തിൽ കുറഞ്ഞത് ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണം ഓഫീസിന് ഉണ്ടായിരിക്കണമെന്നും പുതിയ എക്സൈസ് നയത്തില്‍ പറയുന്നു. ലൈസൻസ് അനുവദിക്കുന്നതിനുള്ള നടപടിക്രമം ബാർ ലൈസൻസുകളുടേതിന് തുല്യമായിരിക്കും. എക്‌സൈസ്, ടാക്‌സേഷൻ കമ്മീഷണർ വ്യക്തമാക്കിയ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി 10 ലക്ഷം രൂപ വാർഷിക നിശ്ചിത ഫീസ് അടച്ചാൽ ലൈസൻസ് അനുവദിക്കും. ലൈസൻസിന് പുറമെ ലൈസൻസിക്കായി 3 ലക്ഷം രൂപയും നൽകണം. ലൈസൻസുള്ള പരിസരം ഒരു പൊതുവഴിയോ അല്ലെങ്കിൽ പൊതുജനങ്ങൾ പതിവായി വരുന്ന ഏതെങ്കിലും പ്രദേശവുമായി ബന്ധിപ്പിക്കുന്നതോ ആയിരിക്കരുതെന്നും നിഷ്ക്കര്‍ഷിക്കുന്നു.

എക്‌സൈസ് ആന്‍റ് ടാക്‌സേഷൻ കമ്മീഷണറുടെ അനുമതിയോടെ കളക്ടർക്ക് മാത്രമേ ലൈസൻസ് നൽകാൻ കഴിയൂ. കളക്ടർക്ക് വേണ്ടി ഓരോ ജില്ലയിലെയും ഡെപ്യൂട്ടി എക്സൈസ് ആൻഡ് ടാക്സേഷൻ കമ്മീഷണർക്ക് ലൈസന്‍സ് പുതുക്കി നല്‍കാനുള്ള അധികാരമുണ്ടായിരിക്കും. അതേസമയം പുതിയ എക്സൈസ് നയത്തില്‍ പരമാവധി ചില്ലറ മദ്യവില്‍പ്പനകളുടെ പരിധി 2,500 ല്‍ നിന്ന് 2,400 ആയി കുറച്ചു. കഴിഞ്ഞ വര്‍ഷവും ചില്ലറ വില്‍പ്പന ശാലകളില്‍ 100 എണ്ണം കുറച്ചതിന് പുറമേയാണിത്. കൂടാതെ തദ്ദേശീയ മദ്യം, ഇറക്കുമതി ചെയ്ത വിദേശ മദ്യം, ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം എന്നിവയുടെ അടിസ്ഥാന കോട്ടയില്‍ വര്‍ദ്ധനവ് വരുത്തി. എക്സൈസ് വരുമാനത്തില്‍ കൂടുതല്‍ വര്‍ദ്ധനവാണ് പുതിയ നയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...