Thursday, April 17, 2025 2:33 pm

സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ കീഴില്‍ കൊണ്ടുവരാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്തെ സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്ര മന്ത്രിസഭ. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിന്റെ പരിധിയില്‍ വരും.

നിലവില്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളെയാണ് റിസര്‍വ് ബാങ്ക് നിയന്ത്രിക്കുന്നത്. ഇനിമുതല്‍ സഹകരണബാങ്കുകളുടെ നിയന്ത്രണവും റിസര്‍വ് ബാങ്കിന്റെ കീഴിലാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ 1482 അര്‍ബര്‍ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ 1540 സഹകരണ സ്ഥാപനങ്ങളാണ് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ വരിക. ഇതോടെ 8.6 കോടി ഇടപാടുകാരുടെ നിക്ഷേപം സുരക്ഷിതമായെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. 4.84 ലക്ഷം കോടി രൂപയാണ് ഇവരുടെ നിക്ഷേപം.

കോവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മുദ്രയോജന പ്രകാരം വായ്പ എടുത്തവര്‍ക്ക് പലിശ ഇനത്തില്‍ രണ്ടുശതമാനം സബ്‌സിഡി അനുവദിക്കാനുളള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ശിശുലോണ്‍ പ്രകാരം വായ്പ എടുത്തവര്‍ക്കാണ് രണ്ടുശതമാനം സബ്‌സിഡി ലഭിക്കുക. മാര്‍ച്ച്‌ 31 വരെ വായ്പ തിരിച്ചടവില്‍ കുടിശ്ശികയുളളവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. അര്‍ഹതയുളളവര്‍ക്ക് 12 മാസം വരെ പലിശ ഇളവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചുനക്കര ചൂരല്ലൂർ പാടശേഖരത്തിലെ നെല്ല് മില്ലുകാർ ഏറ്റെടുത്തു

0
ചാരുംമൂട് : ചുനക്കര ചൂരല്ലൂർ പാടശേഖരത്തിലെ നെല്ല് മില്ലുകാർ ഏറ്റെടുത്തു....

ഉത്സവത്തിൽ വിപ്ലവഗാനം പാടിയ ഗസൽ ഗായകൻ അലോഷിക്കെതിരെ പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ക്ഷേത്ര ഉത്സവത്തിൽ വിപ്ലവഗാനം പാടിയ ഗസൽ ഗായകൻ അലോഷിക്കെതിരെ...

ക​ട​മ്മ​നി​ട്ട പ​ട​യ​ണിക്ക് തു​ട​ക്കം ; പ​ത്താ​മു​ദ​യ​ദി​ന​മാ​യ 23ന് ​പ​ക​ൽ​പ​ട​യ​ണി​യും കൊ​ട്ടി​ക്ക​യ​റ്റും നടക്കും

0
പ​ത്ത​നം​തി​ട്ട : പ​ത്തു​നാ​ൾ നീ​ളു​ന്ന ക​ട​മ്മ​നി​ട്ട പ​ട​യ​ണി​ക്ക്​ തു​ട​ക്കം കു​റി​ച്ച്​ ഓ​ല​ച്ചൂ​ട്ടി​ലേ​ക്ക്...

ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങിലെ ഉന്തും തള്ളും ജനങ്ങൾക്കിടയിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി ; കെ....

0
കോഴിക്കോട്: ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങിലെ ഉന്തും തള്ളും ജനങ്ങൾക്കിടയിൽ പാർട്ടിക്ക്...