മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്നപക്ഷം ഏതു സമയവും അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ തുറക്കും ; ജാഗ്രത പാലിക്കുക

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാലവര്‍ഷത്തോടനുബന്ധിച്ച് കേന്ദ്രകാലാവസ്ഥ വകുപ്പ് നാളെ  (25) ജില്ലയില്‍ മഞ്ഞ അലര്‍ട്ടും,  26 വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കക്കാട്ടാറിന്റെ വൃഷ്ടിപ്രദേശത്ത് അതിശക്തമായ മഴ പെയ്യുന്നതിന് സാധ്യതയുള്ളതിനാല്‍ മണിയാര്‍ ബാരേജിലെ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമാകാം. മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്നപക്ഷം ജലനിരപ്പ് 34.60 മീറ്ററായി ക്രമീകരിക്കുന്നതിന് 25നും 26നും ഏതു സമയവും ബാരേജില്‍ നിലവിലുള്ള അഞ്ച് സ്പില്‍വേ ഷട്ടറുകളും 10 സെ.മീ മുതല്‍ ഒരു മീറ്റര്‍ വരെ ഉയര്‍ത്താം. ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 30 സെ.മീ മുതല്‍ രണ്ട് മീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...