ആശുപത്രിയുടെ നിർമാണത്തിന് ഉപയോഗിക്കുന്നത് തുരുമ്പിച്ച കമ്പി ; ആരോഗ്യമന്ത്രിക്ക് നാട്ടുകാർ പരാതി നൽകി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : തൃക്കുന്നപ്പുഴ പാനൂരിൽ സർക്കാർ ഫിഷറീസ് ആശുപത്രിയുടെ നിർമാണത്തിന് ഉപയോഗിക്കുന്നത് തുരുമ്പിച്ച കമ്പി. ആശുപത്രിയിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്‍റെ അടിത്തറ കോൺക്രീറ്റ് ചെയ്യാനാണ് തുരുമ്പിച്ച കമ്പി ഉപയോഗിച്ചത്. രണ്ടു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന കെട്ടിടത്തിന്‍റെ അടിത്തറ കോൺക്രീറ്റ് ചെയ്യാൻ തുരുമ്പിച്ച കമ്പി ഉപയോഗിക്കുന്ന സമയത്ത് ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഉണ്ടായിരുന്നെങ്കിലും ആരും തടഞ്ഞില്ലെന്നാണ് പരാതി.

തുരുമ്പിച്ച കമ്പി അടിത്തറയ്ക്കായി ഉപയോഗിച്ചിരിക്കുന്നുവെന്ന് ഒറ്റനോട്ടത്തിൽ വ്യക്തം. തുരുമ്പ് അറിയാതിരിക്കാൻ സിമന്റ് കുഴച്ചത് കമ്പിയിൽ അവിടവിടെ പൂശിയിട്ടുണ്ട്. തൃക്കുന്നപ്പുഴ പാനൂരിലെ സർക്കാർ ഫിഷറീസ് ആശുപത്രിയിൽ 10 ബെഡുകളുള്ള പുതിയ വാർഡ് കെട്ടിടമാണ് നിർമിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ കിഫ്ബിയിൽ നിന്ന് വകയിരുത്തിയ രണ്ട് കോടി രൂപ ഉപയോഗിച്ചാണ് നിർമാണം. കെട്ടിടനിര്‍മാണത്തിന് തുരുമ്പിച്ച കമ്പി കൊണ്ടു വന്നപ്പോൾ തന്നെ നാട്ടുകാർ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു നിര്‍മാണ ജോലി നടക്കുന്ന സമയത്തെല്ലാം ഉദ്യോഗസ്ഥർ എത്തിയിരുന്നു.

കമ്പി ഉപയോഗിക്കാനാവാത്തതാണ് എന്ന് വ്യക്തമായിട്ടും നിര്‍മാണം തടഞ്ഞില്ല. അടിത്തറ കോൺക്രീറ്റ് ചെയ്ത ശേഷം ഭിത്തിയും മേൽക്കൂരയും നിര്‍മിക്കാന്‍ ലോഹഷീറ്റുകൾ ആണ് ഉപയോഗിക്കുന്നത്. കിഫ്ബിയിൽ നിന്ന് തൃശൂരിലെ ഒരു സൊസൈറ്റി ഏറ്റെടുത്ത പ്രവൃത്തി ഉപകരാർ നൽകിയിരിക്കുകയാണ്. തുരുമ്പു കമ്പി ഉപോയഗിക്കുന്നതിനെ ആരോഗ്യമന്ത്രിക്ക് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പവർ കട്ടിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി...

0
കൊച്ചി: കേരളത്തില്‍ പവര്‍ കട്ട് മൂലം ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചുവെന്ന...

കോൺഗ്രസിന്റെ വളർച്ചയ്ക്ക് അടിത്തറ പാകിയത് കെഎസ്‌യുവിന്റെ പോരാട്ടവീര്യം : കെ.സി. വേണുഗോപാൽ

0
തിരുവനന്തപുരം: കെഎസ്‌യുവിന്റെ പോരാട്ടവീര്യം ഓര്‍മ്മപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ സി...

മൊബൈലിൽ ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിയെ വീട്ടുകാര്‍ ചേർന്ന് പിടികൂടി

0
തിരുവനന്തപുരം: മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിയെ വീട്ടുകാര്‍...

ക്രിക്കറ്റ് ഇതിഹാസം ​ഗാരി സോബേഴ്സ് വിടവാങ്ങി

0
ലണ്ടൻ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് (89) അന്തരിച്ചു....