അഴിമതിക്കേസില്‍ തടവ് ശിക്ഷ ; വിധി കേട്ട് തമിഴ്‌നാട് മുന്‍ മന്ത്രി കോടതിയില്‍ മയങ്ങിവീണു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട് മുൻ മന്ത്രിക്കും ഭർത്താവിനും അഴിമതിക്കേസിൽ അഞ്ചുവർഷം തടവുശിക്ഷ. 1991-96 കാലത്ത് എ.ഐ.എ.ഡി.എം.കെ. സർക്കാരിൽ സാമൂഹികക്ഷേമ മന്ത്രിയായിരുന്ന ആർ. ഇന്ദിരാകുമാരിക്കും ഭർത്താവ് ബാബുവിനുമാണ് ശിക്ഷ. ഇവർക്കുപുറമേ വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥൻ ഷണ്മുഖത്തെ മൂന്നുവർഷം തടവിനും ശിക്ഷിച്ചു. എം.പി.മാർക്കും എം.എൽ.എ.മാർക്കുമെതിരായ കേസുകൾ കൈകാര്യം ചെയ്യുന്ന ചെന്നൈയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. വിധി കേട്ട് കോടതിമുറിയിൽ മയങ്ങിവീണ ഇന്ദിരാകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന ഇന്ദിരാകുമാരിയുടെ സഹായി വെങ്കടകൃഷ്ണനെ പതിനായിരം രൂപ പിഴ ചുമത്തി വിട്ടയച്ചു. മറ്റൊരു പ്രതിയായിരുന്ന സാമൂഹികക്ഷേമ വകുപ്പ് മുൻ സെക്രട്ടറി കൃപാകരൻ വിചാരണ കാലയളവിൽ മരിച്ചു.മന്ത്രിയായിരുന്നപ്പോൾ ഇന്ദിരാകുമാരി അധികാരമുപയോഗിച്ച് സർക്കാർ ഖജനാവിൽനിന്ന് പണം തട്ടിയെടുത്തെന്നാണ് കേസ്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനുള്ള 15.45 ലക്ഷം രൂപയുടെ സർക്കാർ ഫണ്ട് ഭർത്താവ് ബാബു നടത്തിയിരുന്ന സന്നദ്ധ സംഘടനയ്ക്ക് വഴിവിട്ട് അനുവദിക്കുകയായിരുന്നു. ഇതിൽ അഴിമതി നടന്നതായും പണം ചെലവഴിച്ചില്ലെന്നും ആരോപിച്ചാണ് പരാതിയുയർന്നത്. കേസന്വേഷിച്ച സി.ബി.സി.ഐ.ഡി. പോലീസ് ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ 2004-ൽ കുറ്റപത്രം സമർപ്പിച്ചു.

പിന്നീട് എം.പി.മാർക്കും എം.എൽ.എ.മാർക്കുമെതിരായ കേസുകൾക്കുള്ള കോടതിയിലേക്ക് കേസ് മാറ്റി. ഇന്ദിരാകുമാരി മന്ത്രിയായിരുന്നപ്പോൾ ജയലളിതയായിരുന്നു മുഖ്യമന്ത്രി. പിന്നീട് 2006-ൽ പാർട്ടിവിട്ട് ഡി.എം.കെ.യിൽ ചേർന്നു. സാഹിത്യവിഭാഗം ഭാരവാഹിയായിരിക്കേയാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...