അഴിമതി പാതയില്‍ ഡിവൈഡര്‍ സ്റ്റമ്പുകള്‍ സ്ഥാപിച്ചതിലും വന്‍ അഴിമതി : പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയിലെ സ്റ്റമ്പുകള്‍ ഒടിഞ്ഞു തൂങ്ങിയ നിലയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പ്ലാച്ചേരി മുതല്‍ കോന്നി വരെയുള്ള റീച്ചില്‍ നിരന്തരമായി അപകടങ്ങള്‍ നടക്കുന്ന ഭാഗങ്ങളില്‍ സ്ഥാപിച്ച ഡിവൈഡര്‍ സ്റ്റമ്പുകള്‍ ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ തന്നെ ഒടിഞ്ഞു തുടങ്ങി. ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ ഇടതടവില്ലാതെ സഞ്ചരിക്കുന്ന റോഡില്‍ ഗുണ നിലവാരം തീരെ കുറഞ്ഞ സ്റ്റമ്പുകളാണ് സ്ഥാപിച്ചിട്ടുള്ളത്‌. വെറും പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ഇത്തരം സ്റ്റമ്പുകള്‍ ഒട്ടും കട്ടിയില്ലാത്തതും അബദ്ധത്തില്‍ വാഹനങ്ങള്‍ കയറിയാല്‍ പൊട്ടി പോകുന്നതുമാണ്. ഇതിന് പകരം റബ്ബര്‍ കൊണ്ട് നിര്‍മ്മിച്ച സ്റ്റമ്പുകള്‍ ആയിരുന്നുവെങ്കില്‍ വാഹനങ്ങള്‍ തട്ടിയാലും ഒടിയാതെ പൂര്‍വ്വസ്ഥിതിയില്‍ ആകുമായിരുന്നു.

കുമ്പഴ, മൈലപ്ര, മല്ലശേരിമുക്ക് തുടങ്ങിയ പ്രധാന ജംഗ്ഷനുകളില്‍ അപകടങ്ങള്‍ പതിവായതോടെയാണ് ഇത്തരത്തില്‍ സ്റ്റമ്പുകള്‍ സ്ഥാപിച്ചത്. ഇത് സ്ഥാപിച്ചതിന് ശേഷം വാഹനങ്ങള്‍ തെറ്റായ ദിശയില്‍ കയറി വരുന്നതും അപകടങ്ങള്‍ നടക്കുന്നതും ഒരുപാട് കുറഞ്ഞിരുന്നു. എന്നാല്‍ പലപ്പോഴും ചില വലിയ വാഹനങ്ങള്‍ ഇതിനു മുകളില്‍ കൂടി കയറി ഇറങ്ങിയാണ്‌ റോഡിന് എതിര്‍ ദിശയിലേക്ക് തിരിയുന്നത്. ഗതാഗത നിയമങ്ങള്‍ പാലിക്കുവാനുള്ള സാമാന്യ മര്യാദപോലും കാണിക്കാത്ത ഇത്തരം ആളുകള്‍ക്ക് എതിരെ നടപടികള്‍ സ്വീകരിക്കുവാനും കഴിഞ്ഞിട്ടില്ല.

പലയിടത്തും ഒടിഞ്ഞുമാറിയ സ്റ്റമ്പുകള്‍ റോഡരികില്‍ കൂട്ടി ഇട്ടിരിക്കുന്ന കാഴ്ചയും കാണാം. സംസ്ഥാന പാതയില്‍ പലയിടത്തും രാത്രിയില്‍ വെളിച്ചം കുറവുള്ളതും ഇത്തരം സംഭവങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമായി തീരുന്നുണ്ട്. സ്റ്റമ്പുകള്‍ ഒടിഞ്ഞു തുടങ്ങിയതോടെ ഇനിയും ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കുവാനുള്ള സാധ്യതയും ഏറെയാണ്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...