കൊച്ചി: സിനിമയുടെ പ്രമോഷൻ പരിപാടികളിൽ സഹകരിക്കാത്തതിനെത്തുടർന്ന് നടൻ ബിജു മേനോനെതിരെ 15 ലക്ഷം രൂപ പിഴ ചുമത്താൻ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു. നിർമ്മാതാവ് അനൂപ് കണ്ണൻ മൂന്ന് മാസം മുൻപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അസോസിയേഷൻ നടപടി സ്വീകരിച്ചതെന്ന് പ്രസിഡന്റ് ബി. രാകേഷ് അറിയിച്ചു. പ്രമോഷന് എത്തുന്നില്ല എന്ന പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് നിർമ്മാതാവിന് പണം നൽകണമെന്ന് കാണിച്ച് ബിജു മേനോന് കത്ത് നൽകിയിരുന്നുവെങ്കിലും താരം ഇതുവരെ കൃത്യമായ മറുപടി നൽകിയിട്ടില്ല. 15 ലക്ഷം രൂപ ബിജു മേനോന്റെ അടുത്ത സിനിമയുടെ പ്രതിഫലത്തിൽ നിന്നും ഈടാക്കാനാണ് നിലവിലെ തീരുമാനം. വിഷയം ഗൗരവകരമായി കണ്ട് താരസംഘടനയായ ‘അമ്മ’യ്ക്കും അസോസിയേഷൻ കത്ത് നൽകിയിട്ടുണ്ട്. നിരവധി താരങ്ങൾ പ്രമോഷൻ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന പരാതി നിർമ്മാതാക്കൾക്കിടയിൽ വ്യാപകമാണെന്നും ഇത് ശരിയായ കീഴ്‌വഴക്കമല്ലെന്നും ബി. രാകേഷ് വ്യക്തമാക്കി. സിനിമയുടെ വിജയത്തിനായി പ്രമോഷനിൽ പങ്കെടുക്കാൻ താരങ്ങളോട് ശക്തമായി ആവശ്യപ്പെടുമെന്നും ബിജു മേനോൻ വരും ദിവസങ്ങളിൽ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























