എറണാകുളം : കെ ഫോണ്‍ കരാറില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് സമര്‍പ്പിച്ച ഹർജിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്. പബ്ലിക് അറ്റ് ലാർജ് എങ്ങനെയാണ് അഫക്ടഡ് ആയത് എന്ന് ചോദിച്ചു. ടെൻഡറിൽ അപാകതകൾ ഉണ്ടെന്ന് വിഡി സതീശൻറെ അഭിഭാഷകര്‍ പറഞ്ഞു. അന്വേഷണം വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. സി എ ജി റിപ്പോർട് വരട്ടെയെന്ന് ഹർജിയിൽ ഉണ്ടല്ലോയെന്നും അതിനുശേഷം പരിഗണിച്ചാൽ പോരെ എന്നും കോടതി ചോദിച്ചു. 2019ലെ കരാർ ഇപ്പോഴാണോ ചോദ്യം ചെയ്യുന്നത്? രേഖകൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാമെന്ന് കോടതി പറഞ്ഞു. പബ്ലിക് ഇൻട്രസ്റ്റ് ആണോ പബ്ലിസിറ്റി ഇൻട്രസ്റ്റ് ആണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് ഇല്ല. സർക്കാരിനോട് സ്റ്റേറ്റ്മെന്‍റ് ഫയൽ ചെയ്യാൻ കോടതി ആവശ്യപ്പെട്ടു. ഹര്‍ജി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കും. ഹർജിക്കാരന് വേണമെങ്കിൽ ലോകായുക്തയെ സമീപിക്കാമല്ലോയെന്ന് സർക്കാർ സൂചിപ്പിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.






























