Friday, May 9, 2025 1:09 pm

കോടതിയിലെ തൊണ്ടിമുതൽ മോഷണം ; സ്വ‍ര്‍ണവും പണവും പോയത് 2018-ന് ശേഷമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആർഡിഒ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ സ്വർണവും പണവും വെള്ളിയാഭരണങ്ങളും കാണാതായ സംഭവത്തിൽ പോലീസ് കേസെടുത്തു. അമ്പത് പവൻ സ്വ‍ർണം കാണാതായെന്ന് സബ് – കളക്ടറുടെ റിപ്പോർട്ട്. ജീവനക്കാരുടെ പങ്കിനെ കുറിച്ച് അന്വേഷണം തുടരുകയാണെന്ന് ജില്ലാ കളക്ടർ നവജ്യോത് ഘോസ പറഞ്ഞു. തൊണ്ടി മുതൽ നഷ്ടമായിരിക്കുന്നത് 2018 ന് ശേഷമാണെന്നാണ് പ്രാഥമിക നിഗമനം. 2018 ൽ തൊണ്ടിമുതലുകളുടെ പരിശോധന നടത്തിയിരുന്നു.

നോട്ടുനിരോധനത്തിന് ശേഷം പുറത്തിറക്കിയ 2000 ത്തിന്റെ നോട്ടുകളും ലോക്കറിൽ നിന്നും കാണാതായിട്ടുണ്ട്. ലോക്കറിന്റെ ചുമതലയുള്ള സീനിയർ സൂപ്രണ്ടുമാർ ചുമതലയേറ്റെടുക്കുമ്പോൾ തൊണ്ടി മുതൽ പരിശോധിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്താറുണ്ടായിരുന്നില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആഭ്യന്തര അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസമെങ്കിലും സമയമെടുക്കും എന്നാണ് സൂചന. സബ് കളക്ടർ മാധവികുട്ടിയുടെ നേതൃത്വത്തിലുളള അന്വേഷണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് കളക്റുടെ ഉത്തരവ്

അസ്വാഭാവിക മരണപ്പെടുന്നവരുടെ ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം ആർഡിഒ കോടതിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണ് കാണാതായത്. ആർഡിഒയുടെ കീഴിൽ ഒരു സീനിയർ സൂപ്രണ്ടാണ് തൊണ്ടിമുതലുകളുടെ കസ്റ്റോഡിയൻ. 2010 മുതൽ 2020 വരെയുള്ള 50 പവൻ സ്വർണവും 45,000, 120 ഗ്രാം വെളളിയാഭരണങ്ങളുമാണ് നഷ്ടമായിരിക്കുന്നത്. അസ്വാഭാവിക മരണങ്ങളിൽ കേസ് അവസാനിച്ചാൽ മാത്രമാണ് ആർഡിഒ കോടതിയിൽ സൂക്ഷിക്കുന്ന സ്വർണം ബന്ധുക്കള്‍ക്ക് വിട്ടുനൽകുന്നത്. എന്നാൽ ബന്ധുക്കള്‍ പലരും കേസ് അവസാനിച്ചാലും ഇതിനായി അപേക്ഷ നൽകി വരാറില്ല.

ഈ പഴുതുപോയോഗിച്ചാണ് ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ആർഡിഒ കോടതിയിൽ സൂക്ഷിച്ചിരുന്ന ഭർത്താവിന്റെ സ്വർണം ആവശ്യപ്പെട്ട് ശ്രീകാര്യം സ്വദേശിനി സബ് കളക്ടറെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. സബ് – കളക്ടറുടെ ഉത്തരവിനെ തുടർന്ന് ലോക്കർ പരിശോധിച്ചപ്പോള്‍ തൊണ്ടിമുതൽ നഷ്ടപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. ഇതേ തുടന്ന് പരിശോധന നടത്തിയപ്പോഴാണ് ലക്ഷങ്ങളുടെ തൊണ്ടിമുതൽ നഷ്ടമായതായി തെളിഞ്ഞത്. ലോക്കർ തകർത്തിട്ടില്ല. അതുകൊണ്ട് ഉദ്യോഗസ്ഥർ തൊണ്ടിമുതൽ മാറ്റിയെന്നാണ് സംശയം. സബ്‍കളക്ടറുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. സ്വർണം കാണാതായ കാലയളവിൽ 20ല്‍ അധികം പേർ സീനിയർ സൂപ്രണ്ട് തസ്തികയിൽ ജോലി ചെയ്തിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരെ പേരൂർക്കട പോലീസ് ചോദ്യം ചെയ്യും. കവർച്ചക്കും, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുള്ള മോഷണത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ് ; ചെങ്ങന്നൂർ പാണ്ടനാട് ഭാഗത്തുനിന്നും ഒന്നേകാൽ കിലോ കഞ്ചാവ് കണ്ടെടുത്തു

0
ചെങ്ങന്നൂർ : എക്‌സൈസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ്...

പരിക്കേറ്റ ആളുകളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സന്ദർശിച്ച് ജമ്മു മുഖ്യമന്ത്രി ഒമർ അബ്ദുള്ള

0
ശ്രീന​ഗർ : പരിക്കേറ്റ ആളുകളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സന്ദർശിച്ച് ജമ്മു...

ഏറ്റുമുട്ടൽ കൂടുതൽ വ്യാപിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി

0
ദില്ലി : ആക്രമണ ഭീഷണിയുമായി വീണ്ടും പാകിസ്ഥാൻ. ഇപ്പോഴത്തെ ഏറ്റുമുട്ടൽ കൂടുതൽ...