ഇന്തോനേഷ്യയില്‍ ചുമയുടെ സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 133ആയി

For full experience, Download our mobile application:
Get it on Google Play

ജക്കാര്‍ത്ത: പനി, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങള്‍ക്ക് നല്‍കുന്ന സിറപ്പ് കഴിച്ചതു കാരണം ജീവന്‍ നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം ഇന്തോനേഷ്യയില്‍ 133 ആയി. 99 കുട്ടികള്‍ മരിച്ചെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. അമിതമായ അളവില്‍ രാസമിശ്രിതങ്ങള്‍ അടങ്ങിയ സിറപ്പാണ് മരണകാരണമെന്ന് വ്യക്തമായിട്ടുണ്ട്. ഇവ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാക്കുകയായിരുന്നു. എതിലിന്‍ ഗൈ്ളകോള്‍, ഡയതിലിന്‍ ഗൈ്ളകോള്‍, ബ്യൂട്ടില്‍ ഈതെര്‍ തുടങ്ങിയ രാസവസ്തുക്കളാണ് ഇതിലടങ്ങിയിട്ടുള്ളത്.

ജനുവരി മുതല്‍ 22 പ്രവിശ്യകളിലായി 241 കുട്ടികള്‍ക്കാണ് സിറപ്പ് കാരണം അസുഖം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 26 സിറപ്പുകള്‍ ഇതിനു കാരണമായി കണ്ടെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ അഞ്ചെണ്ണം പ്രാദേശികമായി നിര്‍മിച്ചവയാണ്. ഇതെല്ലാം വിപണിയില്‍നിന്ന് പിന്‍വലിക്കാനും ബാക്കിയുള്ള എല്ലാ ബാച്ചുകളും നശിപ്പിക്കാനും അധികൃതര്‍ ഉത്തരവിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...