കൗണ്‍സിലറെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി രക്ഷപ്പെട്ട ബൈക്ക് കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

മഞ്ചേരി : നഗരസഭ കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുല്‍ ജലീലിനെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. നെല്ലിക്കുത്ത് ഞാറ്റുപോയില്‍ ഷുഹൈബ് എന്ന കൊച്ചു (28), വള്ളുവങ്ങാട് സ്വദേശി കറുത്തേടത്ത് വീട്ടില്‍ ഷംഷീര്‍ (32), നെല്ലിക്കുത്ത് ഒലിപ്രാക്കാട് പതിയന്‍തൊടിക വീട്ടില്‍ അബ്ദുല്‍ മാജിദ് (26) എന്നിവരെയാണ് അന്വേഷണസംഘം വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ തെളിവെടുത്തത്. പയ്യനാട്ടെ കൃത്യം നടന്ന സ്ഥലം, ഒന്നാം പ്രതി രക്ഷപ്പെട്ട ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് ഇവരെ എത്തിച്ചത്. ഒന്നാം പ്രതി രക്ഷപ്പെടാന്‍ ഉപയോഗിച്ച ബുള്ളറ്റ് ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് രഹസ്യമായാണ് തെളിവെടുപ്പ് നടത്തിയത്. ജലീലിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കരിങ്കല്ല് സംഭവസ്ഥലത്ത് പത്ത് മീറ്റര്‍ അകലെ നിന്ന് ശനിയാഴ്ച കണ്ടെടുത്തിരുന്നു. കല്ലില്‍ കൊല്ലപ്പെട്ട ജലീലിന്റെ തലമുടിയും രക്തവും ഉണ്ടായിരുന്നു. വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയോട് രഹസ്യ ബന്ധമെന്ന് സംശയം – സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചു : കുളനട സ്വദേശി...

0
പന്തളം : ഭാര്യയോട് രഹസ്യ ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ സുഹൃത്തിനെ വെട്ടി...

രാജസ്ഥാനിൽ സി ജെ പി നേതാവ് അശുതോഷ് രങ്കയ്ക്ക് മർദനം ; പിന്നിൽ ബിജെപി...

0
ജയ്പുർ : രാജസ്ഥാനിലെ ഒരു സ്‌കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകരെ ഒരു...

വകയാറില്‍ വാഹനാപകടം : നാല് പേര്‍ക്ക് പരിക്ക്

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ വകയാറില്‍ പിക്...

പി എം ശ്രീ പദ്ധതി ; വി.ഡി. സതീശനെ വെല്ലുവിളിച്ച് ബി ജെ പി...

0
കൊച്ചി : പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രി വി.ഡി....