സംസ്ഥാനത്ത് ദുരന്തനിവാരണ സാക്ഷരതാ യജ്ഞം നടപ്പാക്കും : റവന്യൂ മന്ത്രി കെ.രാജന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ദുരന്തനിവാരണ സാക്ഷരതാ യജ്ഞം നടപ്പാക്കുമെന്നും നാല് വര്‍ഷത്തിനകം അത് പൂര്‍ത്തീകരിക്കുമെന്നും റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി റവന്യൂ വകുപ്പ് പുറത്തിറക്കിയ ‘ഭൂമിക’ മാസികയുടെ പ്രകാശനം തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഐ.എല്‍.ഡി.എമ്മിനെ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ലാന്‍ഡ് മാനേജ്‌മെന്റ്, റിവര്‍ മാനേജ്‌മെന്റ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ എം.ബി.എ കോഴ്‌സുകള്‍ ആരംഭിക്കും.

റവന്യൂ ദുരന്തനിവാരണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്കും ഉദ്യോഗസ്ഥരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് ഭൂമിക മാസിക പുറത്തിറക്കിയത്. കാലാവസ്ഥാ വ്യതിയാനവും ദുരന്തനിവാരണവും, നദീതീര സംരക്ഷണം കേരളത്തില്‍, ദുരന്താനന്തര മാനസിക സാമൂഹിക പരിചരണം എന്നീ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന മൂന്ന് കൈപ്പുസ്തകങ്ങളും മന്ത്രി പ്രകാശനം ചെയ്തു. വി.കെ പ്രശാന്ത് എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാത്രി പുറത്തിറങ്ങിയപ്പോൾ ഓടിയെത്തിയ അയൽക്കാരൻ കയറിപ്പിടിച്ചു ; സഹോദരന്‍റെ വീട്ടിലെത്തിയ സ്ത്രീക്ക് ദുരനുഭവം ;...

0
കോഴിക്കോട്: യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അറസ്റ്റ്. കോഴിക്കോട് പുതിയങ്ങാടി ചാലില്‍...

ഒരു മുന്നറിയിപ്പുമില്ലാതെ വിമാനം റദ്ധാക്കി ; കൊച്ചി രാജ്യാന്തരവിമാന താവളത്തിൽ പ്രതിഷേധം

0
കൊച്ചി: കൊച്ചി രാജ്യാന്തരവിമാന താവളത്തിൽ ഡൽഹിയിലേക്കുള്ള യാത്രക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്പൈസ്...

പിഎം ശ്രീയിൽ ഒരു വർഗീയ അജണ്ടയും നടപ്പിലാക്കില്ല ; വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി

0
കോഴിക്കോട്: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന യു ഡി...

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...