120 രൂപയുടെ മുട്ടക്കോഴിയെന്ന പേരില്‍ കോഴിക്കുഞ്ഞുങ്ങളെ നല്‍കി കബളിപ്പിച്ചു ; പട്ടികജാതി വകുപ്പിന്റെ വന്‍ സാമ്പത്തിക തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : മുട്ടക്കോഴി വിതരണത്തിന്റെ പേരില്‍ പട്ടിക ജാതി കൃടുംബങ്ങളെ ചൂഷണം ചെയ്യുന്നു. പ്രതിഷേധവുമായി വനിതകളടക്കമുള്ളവര്‍ രംഗത്ത്. പുറക്കാട് ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി കുടുംബങ്ങളെയാണ് മൃഗസംരക്ഷണ, പട്ടികജാതി വകുപ്പുകള്‍ കബളിപ്പിച്ചത്. 120 രൂപയുടെ മുട്ടക്കോഴിയെന്ന പേരില്‍ 40 രൂപയുടെ കോഴിക്കുഞ്ഞുങ്ങളെ നല്‍കി കബളിപ്പിച്ചത്. കോഴിയൊന്നിന് ഗുണഭോക്താവില്‍ നിന്ന് 30 രൂപയാണ് ഈടാക്കിയത്. 90 രൂപ സര്‍ക്കാര്‍ വിഹിതവും കോഴിയൊന്നിന് അടയ്ക്കും. ആകെ 120 രൂപയാണ് ഒരോ കോഴിയുടെ വില. ഒരു ഗുണ ഭോക്താവിന് പരമാവധി 20 കോഴികളെയാണ് നല്‍കുന്നത്.

ഇതിനായുള്ള പണം കഴിഞ്ഞ സെപ്തംബറില്‍ തന്നെ ഗുണഭോക്താവില്‍ നിന്ന് ഈടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആറ് മാസത്തിന് ശേഷം വാങ്ങാനെത്തിയപ്പോള്‍ കോഴിക്കുഞ്ഞുങ്ങളെയാണ് ഇവര്‍ക്ക് ലഭിച്ചത്. ഈ കോഴിക്കുഞ്ഞിന് പരമാവധി 40 രൂപ പോലും വില വരില്ലെന്നാണ് കര്‍ഷകര്‍ കൂടിയായ ഈ ഗുണഭോക്താക്കള്‍ പറയുന്നത്. 60 ദിവസത്തില്‍ താഴെ മാത്രം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെയാണ് മുട്ടക്കോഴിയെന്ന പേരില്‍ ഈ പട്ടികജാതി കുടുംബങ്ങള്‍ക്ക് നല്‍കിയത്.

നേരത്തെ തന്നെ മുഴുവന്‍ പണവുമടച്ചതിനാല്‍ ഇവ വാങ്ങിക്കൊണ്ടു പോകാനേ ഇവര്‍ക്ക് മാര്‍ഗമുണ്ടായിരുന്നുള്ളൂ. മുട്ടക്കോഴിയുടെ പേര് പറഞ്ഞ് കോഴിക്കുഞ്ഞുങ്ങളെ നല്‍കിയ ഇനത്തില്‍ ഉദ്യോഗസ്ഥര്‍ വന്‍ സാമ്പത്തിക തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി കോഴി ഫാം ഉള്‍പ്പെടെ നടത്തി വരുന്ന കര്‍ഷകരെയാണ് ഈ വകുപ്പുകള്‍ കബളിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് ഗുണഭോക്താക്കളായ പട്ടിക ജാതി കുടുംബങ്ങള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...

തൃശൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
തൃശൂര്‍: തൃശൂർ കുട്ടനെല്ലൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക്...