കാട്ടില്‍ ഒളിച്ചിരിക്കുന്ന മവോയിസ്റ്റുകളെ കണ്ടെത്താന്‍ ഡിറ്റക്ടറുകള്‍ വാങ്ങാന്‍ കേരള പോലീസ് ; ചെലവ് ആറ് കോടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാട്ടില്‍ ഒളിച്ചിരിക്കുന്ന മവോയിസ്റ്റുകളെ ആകാശ നിരീക്ഷണത്തിലൂടെ കണ്ടെത്താന്‍ ഹെലികോപ്ടറില്‍ ഘടിപ്പിക്കാവുന്ന ഇന്‍ഫ്രാറെഡ് ഹീറ്റ് ഡിറ്റക്ടറുകള്‍ കേരള പോലീസ് വാങ്ങുന്നു. കാട്ടിനുള്ളില്‍ മനുഷ്യരുടെ സാന്നിദ്ധ്യം മനസിലാക്കി വിവരങ്ങള്‍ നല്‍കാന്‍ ഇവയ്ക്ക് കഴിയും. മവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തുന്ന തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ക്ക് ഇത് സഹായകരമാകും. മവോയിസ്റ്റ് വേട്ടയ്ക്കായി പോലീസ് നേരത്തേ വാടകയ്‌ക്കെടുത്ത ഹെലികോപ്ടറില്‍ ആകാശനിരീക്ഷണം നടത്തിയപ്പോള്‍ കാടിന്റെ പച്ചപ്പ് മാത്രമാണ് കാണാനായത്. വനത്തിനുള്ളില്‍ ഒളിച്ചുകഴിയുന്ന മവോയിസ്റ്റുകളെ കാണാനായില്ല. താഴ്ന്നുപറക്കുന്ന കോപ്ടറിന്റെ ശബ്ദംകേട്ട് മവോയിസ്റ്റുകള്‍ കടന്നുകളയുന്നതായും തണ്ടര്‍ബോള്‍ട്ട് അറിയിച്ചിരുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് ഇവ വാങ്ങുന്നത്.

ഹെലികോപ്ടറുകള്‍ക്ക് താഴ്ന്ന് പറക്കാതെ തന്നെ ഇതുവഴി മനുഷ്യസാന്നിദ്ധ്യം തിരിച്ചറിയാം. മനുഷ്യശരീരത്തിലെ താപം തിരിച്ചറിഞ്ഞാണ് ഇവയുടെ പ്രവര്‍ത്തനം.രാത്രിയിലും പ്രവര്‍ത്തിക്കും. ഹെലികോപ്ടറില്‍ ഘടിപ്പിക്കാവുന്ന ഒരു ഡിറ്റക്ടറിന് ആറുകോടിയാണ് വില. കൈയില്‍ കൊണ്ടുനടക്കാവുന്ന തരത്തിലുള്ളവയ്ക്ക് അമ്പതുലക്ഷം മുതല്‍ വിലയുണ്ട്. ഇവ വാങ്ങാന്‍ കേന്ദ്രസഹായം ലഭിക്കും. ഡല്‍ഹിയിലെ ചിപ്സണ്‍ ഏവിയേഷനില്‍ നിന്ന് 80ലക്ഷം രൂപ മാസവാടക നല്‍കിയാണ് കോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ വനമേഖലകളിലാണ് മവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍ നടത്തുന്നത്. കാട്ടില്‍ ഒളിവിലുള്ള മവോയിസ്റ്റുകളുടെ കൃത്യമായ വിവരങ്ങള്‍ ഇന്‍ഫ്രാറെഡ് ഹീറ്റ് ഡിറ്റക്ടറുകള്‍ നല്‍കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിപണിയിലെ വിലക്കയറ്റം ; 10 ലക്ഷം ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ അനുമതി നൽകി...

0
ന്യൂഡൽഹി : ഒരു പതിറ്റാണ്ടിനിടയിൽ ആദ്യമായി രാജ്യത്തേക്ക് 10 ലക്ഷം ടൺ...

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...