കൗണ്‍സിലറുടെ മരണം ; ബിജെപി ആരോപണം നിഷേധിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ തിരുമല വാര്‍ഡ് കൗണ്‍സിലര്‍ അനിൽകുമാറിന്‍റെ ആത്മഹത്യയിൽ ബിജെപി ആരോപണം നിഷേധിച്ച് തമ്പാനൂര്‍ പോലീസ്. അനിൽകുമാറിനെ വിളിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. നിക്ഷേപകനെതിരെ ആദ്യം പരാതി നൽകിയത് ടൂർഫാം സൊസൈറ്റി ജീവനക്കാരിയാണ്. സ്ഥാപനത്തിൽ വന്ന് പണം ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയതിനാണ് സംഘം സെക്രട്ടറി പരാതി നൽകിയത്. ഇതേ തുടർന്ന് നിക്ഷേപകൻ പോലീസിൽ പരാതി നൽകി.10,65,000 രൂപ നൽകാനുണ്ടെന്നായിരുന്നു പരാതി. ഒരു മാസത്തിനകം പണം നൽകുമെന്നാണ് തിരുമല അനിൽകുമാര്‍ പറഞ്ഞത്.

ഇക്കാര്യം പറഞ്ഞുകൊണ്ട് നിക്ഷേപകനുമായി ധാരണയായി പിരിഞ്ഞു. അതല്ലാതെ പരാതിയുമായി ബന്ധപ്പെട്ട് അനിൽകുമാറിനെ വിളിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. പോലീസ് വിളിക്കാതെ തന്നെ രണ്ടു പ്രാവശ്യം അനിൽകുമാര്‍ സ്‌റ്റേഷനിലെത്തി സൊസൈറ്റി പ്രതിസന്ധിയെകുറിച്ച് പറഞ്ഞിരുന്നതായും പോലീസ് പറഞ്ഞു. അനിൽകുമാറിന്‍റെ ആത്മഹത്യക്ക് കാരണം പോലീസ് ഭീഷണിയെന്നാണ് ബിജെപി ആരോപണം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

തുരങ്കപാതയിൽ സൂപ്പർ കാറുകളുടെ അഭ്യാസപ്രകടനം ; നിയമങ്ങൾ കാറ്റിൽപ്പറത്തി മത്സരയോട്ടം നടത്തിയ ആറ് പേർ...

0
മുംബൈ: മുംബൈയിലെ തീരദേശ തുരങ്കപാതയിലൂടെ 'സൂപ്പര്‍കാറു'കളുടെ മത്സരയോട്ടം. സംഭവത്തിന്റെ വീഡിയോ പ്രദേശവാസി...

ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കം

0
പത്തനംതിട്ട : ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കമായി....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...