മേയര്‍ എംകെ വര്‍ഗീസിനെ വളഞ്ഞിട്ട് സല്യൂട്ട് ചെയ്ത് കൗണ്‍സിലര്‍മാര്‍ ; പതറാതെ മേയറും

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ദിവസങ്ങള്‍ക്കു മുമ്പാണ് തന്നെ കണ്ടാല്‍ പോലീസുകാര്‍ സല്യൂട്ട് ചെയ്യാറില്ലെന്ന് തൃശൂര്‍ മേയര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. ഇത് വലിയ വിവാദമായിരുന്നു. ഇതോടെ ഇന്നലെ മേയര്‍ എംകെ വര്‍ഗീസിനെ വളഞ്ഞിട്ട് സല്യൂട്ട് ചെയ്ത് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. ഇന്നലെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ചിരി പടര്‍ത്തിയ സംഭവം നടന്നത്.

മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചയ്ക്കിടെ ഉടക്കിയ പ്രതിപക്ഷം നടുത്തളത്തിലെത്തി മേയറെ വളഞ്ഞു. ഇതിനിടെയാണ് സല്യൂട്ട് വിവാദത്തില്‍ മേയറെ പരിഹസിക്കാനായി പ്രതിപക്ഷാംഗങ്ങള്‍ മേയറെ സല്യൂട്ട് ചെയ്തത്. തുരുതുരെ സല്യൂട്ട് വന്നപ്പോള്‍ മേയറും പതറിയില്ല. തിരിച്ചു മൂന്നുവട്ടം മേയറും സല്യൂട്ട് ചെയ്തു. ഒരു സല്യൂട്ട് നേരെയും ഒരു സല്യൂട്ട് ഹാളിന്റെ ഇടതു വശത്തേക്കും ഒരു സല്യൂട്ട് വലതു വശത്തേക്കും. അങ്ങനെ കൗണ്‍സില്‍ ഹാളില്‍ മുഴുവന്‍ കുറച്ചു നേരത്തേക്ക് തലങ്ങും വിലങ്ങും സല്യൂട്ടുകള്‍.

ഔദ്യോഗിക കാറില്‍ യാത്ര ചെയ്യുമ്പോള്‍ പോലീസ് സല്യൂട്ട് നല്‍കുന്നില്ലെന്ന് പറഞ്ഞ് ഡിജിപിക്കാണ് തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് പരാതി നല്‍കിയത്. എംപിക്കും എംഎല്‍എക്കും ചീഫ് സെക്രട്ടറിക്കുമെല്ലാം മുകളിലാണ് മേയറുടെ സ്ഥാനമെന്നും അവര്‍ക്ക് സല്യൂട്ട് നല്‍കാത്തത് അപമാനിക്കലാണെന്നും എംകെ വര്‍ഗീസ് പറഞ്ഞു.

എംകെ വര്‍ഗ്ഗീസിന് മറുപടിയുമായി പോലീസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. തെരുവോരങ്ങളില്‍ യൂണിഫോം ഇട്ട് കാണുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും സല്യൂട്ട് ചെയ്യാന്‍ വേണ്ടി നില്‍ക്കുന്നവരല്ലെന്നാണ് അസോസിയേഷന്റെ നിലപാട്. ഇത് സമൂഹ മാധ്യമങ്ങളിലും വലിയ വിവാദമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...