കൊവിഡ് ചികിത്സയ്ക്കായി വ്യാജമരുന്ന് നിർമ്മാണം ; മുംബൈയില്‍ ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : കൊവിഡ് ചികിത്സയ്ക്കുള്ളതെന്ന പേരിൽ വ്യാജമരുന്ന് നിർമ്മിച്ചയാളെ മുംബൈ പോലീസ് പിടികൂടി. ഉത്തർപ്രദേശിലെ മീററ്റിലെ ഒരു സ്വകാര്യ ലാബിൽ വെച്ചാണ് മരുന്ന് നിർമ്മാണം പുരോ​ഗമിച്ചിരുന്നത്. സന്ദീപ് മിശ്ര എന്നാണ് പ്രതിയുടെ പേരെന്ന് മുംബൈ പോലീസ് വെളിപ്പെടുത്തി. എത്രകാലമായി മിശ്ര അനധികൃതമായി മരുന്ന് നിർമ്മിക്കുന്നുവെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

മുംബൈയിലെ മൂന്ന് മരുന്ന് വിതരണ കമ്പനികളിൽ മഹാരാഷ്ട്രാ ഫുഡ് ആന്റ് ഡ്ര​ഗ്സ് അഡ്മിനിസ്ട്രേഷൻ പരിശോധന നടത്തിയതിൽ നിന്നാണ് അനധികൃത മരുന്നിന്റെ നിർമ്മാണം നടക്കുന്നതായി വിവരം ലഭിച്ചത്.  തുടർന്ന് സംഭവത്തിൽ പരാതി സമർപ്പിക്കുകയും മുംബൈ പോലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

ഹിമാചലിൽ നിന്നുള്ള മാക്സ് റിലീഫ് ഹെൽത്ത് കെയർ എന്ന കമ്പനിയുടെ മരുന്നുകളാണ് പരിശോധനയിൽ സംശയാസ്പദമായി കണ്ടെത്തിയത്. അന്വേഷണത്തിൽ അത്തരത്തിലൊരു കമ്പനി ഇല്ലെന്ന് വ്യക്തമായി. മാക്സ് റിലീഫ് ഹെൽത്ത് കെയറിന്റെ ഉടമ സുദീപ് മുഖർജി പിന്നീട് അറസ്റ്റിലായി. പിന്നീട് നടന്ന അന്വേഷണത്തിലാണ് മിശ്രയാണ് മരുന്ന് നിർമ്മിക്കുന്നതെന്നും മറ്റൊരു പ്രതിയാണ് പാക്കേജിം​ഗ് എന്നും മുഖർജി ഈ മരുന്ന് വിൽക്കുകയാണെന്നും വ്യക്തമായതെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...