തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ചു. കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്തതുള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. ഇതിനൊപ്പം വോട്ടിങ് യന്ത്രങ്ങളുടെ കണ്‍ട്രോള്‍ യൂണിറ്റ് മേശകളില്‍ എത്തിക്കും. ഇവ ഓണ്‍ ചെയ്ത് റിസല്‍റ്റ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഫലം തെളിയും. ഒന്നാം വാര്‍ഡ് മുതലുള്ള ക്രമത്തിലായിരിക്കും വോട്ടെണ്ണല്‍.
എട്ടരയോടെ ആദ്യ ഫലസൂചന ലഭിക്കും. ഒമ്പതോടെ ആദ്യ വാര്‍ഡുകളിലെ ഫലം പുറത്തുവരും. തുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. ഉച്ചയോടെ പൂര്‍ണഫലം അറിയാം. ഗ്രാമബ്ലോക്ക് പഞ്ചായത്തുകളിലെ തപാല്‍വോട്ടുകള്‍ അതത് ഭരണാധികാരികളും ജില്ലാപഞ്ചായത്തിലേത് കളക്ടറേറ്റിലുമാണ് എണ്ണുന്നത്.
ബ്ലോക്കടിസ്ഥാനത്തില്‍ 152 കേന്ദ്രത്തിലാണ് ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍. 86 മുനിസിപ്പാലിറ്റിയുടെയും ആറ് കോര്‍പ്പറേഷന്റെയും വോട്ടെണ്ണല്‍ അതത് സ്ഥാപനത്തിലെ ഓരോ കേന്ദ്രത്തിലാണ്. സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ഏജന്റിനും ഒരു കൗണ്ടിങ് ഏജന്റിനും വോട്ടെണ്ണല്‍ ഹാളില്‍ പ്രവേശിക്കാം.