രാജ്യത്തെ ആദ്യ സോളോഗമി വിവാഹം നടന്നു ; പൂജാരി പിന്മാറി – ചടങ്ങുകൾ സ്വയം നടത്തി ക്ഷമ ബിന്ദു

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്തെ ആദ്യ സോളോഗമി വിവാഹം ഗുജറാത്തിൽ വെച്ച് നടന്നു. വിവാഹിതയായ ക്ഷമ ബിന്ദുവിൻ്റെ വീട്ടിൽ വെച്ചാണ് ചടങ്ങ് നടന്നത്. ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ വിവാഹത്തിനെതിരെ ബിജെപി, കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നതോടെ ചടങ്ങുകൾ നടത്താനിരുന്ന പൂജാരി പിന്മാറി. ഇതോടെയാണ് യുവതി വീട്ടിൽ വെച്ച് വിവാഹ ചടങ്ങുകൾ ഒറ്റയ്ക്ക് നടത്തിയത്. തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ക്ഷമ ബിന്ദു ചടങ്ങുകളുടെ ചിത്രങ്ങൾ പുറത്തുവിട്ടു.

ജൂൺ 11നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ബിജെപി, കോൺഗ്രസ് നേതാക്കൾ വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെ വിവാഹം രണ്ട് ദിവസം നേരത്തെ ആക്കുകയായിരുന്നു. വിവാഹം മുടക്കാനുള്ള ശ്രമം നടന്നെങ്കിലോ എന്ന ഭയം കാരണമാണ് ചടങ്ങുകൾ നേരത്തെ നടത്തിയത്. ക്ഷമയുടെ വിവാഹം ഹിന്ദുമത വിശ്വാസത്തിനെതിരാണെന്നും ഹിന്ദു മതത്തിലെ ജനസംഖ്യ കുറയാന്‍ കാരണമാവുമെന്നും വഡോദരയിലെ മുന്‍ ഡെപ്യൂട്ടി മേയറും ബിജെപി നേതാവുമായ സുനിത ശുക്ല പറഞ്ഞിരുന്നു. ഭ്രാന്തിന്റെ അതിര്‍വരമ്പത്തെത്തിയതിന്റെ ഉദാഹരണമാണിതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മിലിന്ദ ഡിയോറയുടെ പ്രതികരണം. വിവാഹത്തിന് ശേഷം ഒറ്റയ്ക്ക് ഹണിമൂൺ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് ക്ഷമ. ഗോവയിലേക്കാണ് യാത്ര. ഒരു സ്വകാര്യ കമ്പനിയിൽ റിക്രൂട്ട്‌മെന്റ് ഓഫീസറായി ജോലി ചെയ്യുകയാണ് ക്ഷമ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...