വീടിന് തീയിട്ട് ദമ്പതികള്‍ മരിച്ച സംഭവം ; ഗുരുതരമായി പൊളളലേറ്റ് ചികിത്സയിലായിരുന്നു ആറു വയസുകാരനും മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പാറക്കടവ് പഞ്ചായത്തിലെ പുളിയനത്ത് വീടിന് തീയിട്ട് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ഗുരുതരമായി പൊളളലേറ്റ് ചികിത്സയിലായിരുന്നു ആറു വയസുകാരനായ മകനും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ആസ്തിക് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി എട്ടരയോടെയാണ് മരിച്ചത്. വെളിയത്ത് സനല്‍ (39), ഭാര്യ സുമി (38) എന്നിവരെയാണ് വെള്ളിയാഴ്ച അര്‍ധരാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. സനലിനെ തൂങ്ങി മരിച്ച നിലയിലും സുമിയെ പൊള്ളലേറ്റു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മക്കളായ അശ്വത് (11), ആസ്തിക് (6) എന്നിവര്‍ക്കും പൊളളലേറ്റിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍ നിന്നു വിഷം കലര്‍ത്തിയ ഐസ്‌ക്രീമിന്റെ അവശിഷ്ടവും പോലീസ് കണ്ടെടുത്തു. കുട്ടികള്‍ ഉറങ്ങിയ ശേഷം കിടപ്പു മുറിയില്‍ തീകൊളുത്തിയതാകാനാണ് സാധ്യത എന്ന് പോലീസ് പറഞ്ഞു. പാചക വാതക സിലിണ്ടറിന്റെ പൈപ്പ് തുറന്നിട്ട നിലയിലായിരുന്നു. ആത്മഹത്യയെന്ന് സൂചന നല്‍കുന്ന കുറിപ്പും ഇവരുടെ കാറില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. സനലും സുമിയും അങ്കമാലി തുറവൂരില്‍ ജനസേവന കേന്ദ്രം നടത്തുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. കുട്ടികളുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് ഉണര്‍ന്ന നാട്ടുകാര്‍ കണ്ടത് കത്തിയെരിയുന്ന വീടാണ്. അയല്‍ക്കാര്‍ വാതില്‍ പൊളിച്ച് അകത്തു കയറുകയായിരുന്നു. ആദ്യ മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു സനല്‍. തൊട്ടടുത്ത മുറിയിലെ കട്ടിലിലായിരുന്നു കത്തിക്കരിഞ്ഞ നിലയില്‍ സുമിയുടെ മൃതദേഹം. വാതില്‍ തുറന്നയുടന്‍ കുട്ടികള്‍ കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി വന്നു. അശ്വതിന് മുഖത്തും കൈയിലും ചെറിയ പൊള്ളലേയുള്ളു. ആസ്തിക് ശരീരമാസകലം പൊളളലേറ്റ നിലയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇരുവരുടെയും സംസ്‌കാരം നടത്തി. ആസ്തികിന്റെ മൃതദേഹം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...