തിരുവനന്തപുരം: ചിറയിന്‍കീഴില്‍ തടവുപുള്ളിയായ ഭര്‍ത്താവിനെ കാണാന്‍ പോയ യുവതി മറ്റൊരു തടവുകാരനൊപ്പം ഒളിച്ചോടി. രണ്ടുകുട്ടികളുടെ അമ്മയുമായ മുപ്പത്തിരണ്ടുകാരിയാണ് തടവുകാരനൊപ്പം ഒളിച്ചോടിയത്. മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയില്‍ കടയ്ക്കാവൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പൂന്തുറ സ്വദേശി ജെയ്‌സണിനൊപ്പം ഒളിച്ചോടിയ സംഭവം പുറത്തറിഞ്ഞത്.
കഞ്ചാവ് കേസില്‍ അറസ്റ്റിലായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന ഭര്‍ത്താവിനെ കാണാനാണ് യുവതിയെത്തിയത്. ഇതിനിടയില്‍ മൊബൈല്‍ പിടിച്ചുപറി കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന ജെയ്‌സണുമായി പ്രണയത്തിലായി.ജെയ്‌സണ്‍ ജയില്‍മോചിതനായി. അതോടെ ഒന്നരയും മൂന്നും വയസ്സുള്ള കുട്ടികളുമായി യുവതി ഇയാള്‍ക്കൊപ്പം പോകുകയായിരുന്നു.