ബംഗളൂരുവിൽ അർധ രാത്രി പുറത്തിറങ്ങിയതിന് ദമ്പതികൾക്ക് പിഴ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബംഗളൂരുവിൽ അർധ രാത്രി പുറത്തിറങ്ങിയതിന് ദമ്പതികൾക്ക് പിഴ. രാത്രി 11 മണിക്ക് ശേഷം വീടിനടുത്തുള്ള തെരുവിലൂടെ നടന്നതിനാണ് പോലീസ് പിഴ വിധിച്ചത്. പേടിഎം ആപ് വഴി 3000 രൂപ ആവശ്യപ്പെടുകയും 1,000 രൂപ നൽകുകയും ചെയ്തെന്ന് ദമ്പതികൾ ആരോപിച്ചു. സുഹൃത്തിന്റെ വീട്ടിൽ ജന്മദിനാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് നടക്കുകയായിരുന്നു ദമ്പതികൾ. ഇതിനിടെയാണ് പോലീസ് ത‌ടഞ്ഞുനിർത്തി വ്യക്തിവിവരങ്ങൾ ചോദിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തത്. സംഭവം വിവാദമായതിന് പിന്നാലെ ആരോപണ വിധേയരായ പോലീസുകാരെ സസ്പെൻഡ് ചെയ്തു.

കാർത്തിക് പത്രി എന്നയാളാണു വിഷയത്തിൽ ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണറുടെ സഹായം ആവശ്യപ്പെട്ടു ട്വിറ്റ് ചെയ്തത്. 15 ട്വീറ്റുകളിലായി ഇയാൾ പോലീസിനെതിരെ ​ഗുരുതര ആരോപണമുന്നയിച്ചു. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് വീട്ടിലേക്കു മടങ്ങുമ്പോൾ രാത്രി 12.30നോട് അടുത്തിരുന്നു. മാന്യത ടെക് പാർക്കിനു സമീപമുള്ള സൊസൈറ്റിയിലാണ് താമസം.

വീടിന്റെ ഗേറ്റിന് അടുത്ത് എത്തിയപ്പോൾ പോലീസ് വാഹനം മുന്നിൽ വന്നുനിന്നു. ഇവർ ഐഡി കാർഡ് കാണിക്കാൻ പറഞ്ഞു. പ്രായപൂർത്തിയായ ദമ്പതികൾ വീടിന് സമീപം നടന്നതിന് എന്തിനാണ് ഐഡി കാർഡ് കാണിക്കുന്നത് എന്നുകരുതി ഞെട്ടിഎങ്കിലും ആധാർ കാർഡുകളുടെ ചിത്രങ്ങൾ പോലീസിനെ കാണിച്ചു. എന്നാൽ  പോലീസ് ബലം പ്രയോ​ഗിച്ച്  ഫോണുകൾ വാങ്ങുകയും വ്യക്തിവിവരങ്ങള്‍ ചോദിക്കുകയും ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....