ദമ്പതികളെ പിന്തുടര്‍ന്ന് ആക്രമിച്ചു ; നാല് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെടുമങ്ങാട്  ബൈക്കില്‍ സഞ്ചരിച്ച ദമ്പതികളെ ഓട്ടോയില്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു. സംഭവത്തില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു പേരെ നെടുമങ്ങാട് പോലീസ്  അറസ്റ്റു ചെയ്തു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. രാത്രി ഏഴരയോടെ നെടുമങ്ങാട് വാളിക്കോട് ജംഗ്ഷനിലായിരുന്നു സംഭവം. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പ്രതികളെത്തിയ ഓട്ടോയും തമ്മില്‍ കൂട്ടിമുട്ടി. ഇരുവിഭാഗവും അവിടെ വെച്ച് വാക്കേറ്റമുണ്ടായി. ഓടിക്കൂടിയ നാട്ടുകാരും ട്രാഫിക് ഉദ്യോഗസ്ഥരും ഇടപെട്ട് പ്രശ്‌നം പരിഹരിച്ച് ഇരു കൂട്ടരേയും പറഞ്ഞ് വിട്ടു.

എന്നാല്‍ പ്രതികള്‍ ഓട്ടോയില്‍ ആളൊഴിഞ്ഞയിടത്ത് കാത്ത് നിന്നു. ബൈക്കിലെത്തിയ ദമ്പതികളെ തടഞ്ഞ്‌നിര്‍ത്തി കൈയ്യറ്റം ചെയ്തു. മുഖത്തും കൈയ്ക്കും ഇരുവര്‍ക്കും പരിക്കുണ്ട്. പരിക്കേറ്റ ദമ്പതികളെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇവരുടെ ഓട്ടോ കസ്റ്റഡിയില്‍ എടുത്തു. സഹോദരങ്ങളായ കരകുളം സ്വദേശികളായ ഷെഫീഖ്, ഷെമീര്‍, നെടുമങ്ങാട് സ്വദേശികളായ ലാലു, മധു എന്നിവരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...