തിരൂര്‍ താലൂക്ക് ഓഫീസിലെ മുന്‍ താലൂക്ക് സര്‍വേയറെ കൈക്കൂലി കേസില്‍ കോടതി ശിക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : തിരൂര്‍ താലൂക്ക് ഓഫീസിലെ മുന്‍ താലൂക്ക് സര്‍വ്വേയറെ കൈക്കൂലി കേസില്‍ വിജിലന്‍സ് കോടതി മൂന്ന് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. കോട്ടക്കല്‍ സ്വദേശിയായ പരാതിക്കാരന്റെ വസ്തു സര്‍വ്വേ ചെയ്തു നല്‍കുന്നതിന് 14,000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് മലപ്പുറം തിരൂര്‍ താലൂക്ക് ഓഫീസിലെ മുന്‍ താലൂക്ക് സര്‍വ്വെയറും മലപ്പുറം വളാഞ്ചേരി സ്വദേശിയുമായ എം.ശങ്കരനാരായണനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോഴിക്കോട് വിജിലന്‍സ് കോടതി മൂന്നുവര്‍ഷം കഠിനതടവിനും അന്‍പതിനായിരം രൂപ പിഴയൊടുക്കുന്നതിനും ശിക്ഷ വിധിച്ചത്.

2019 ല്‍ കോട്ടയ്ക്കല്‍ സ്വദേശിയായ പരാതിക്കാരന്‍ തന്റെ കോട്ടയ്ക്കല്‍ വില്ലേജിലുള്ള ഭൂമി സര്‍വ്വേ ചെയ്തു ലഭിക്കുന്നതിന് തിരൂര്‍ താലൂക്ക് ഓഫീസിലെ സര്‍വ്വേയറായ എം ശങ്കരനാരായണനെ സമീപിച്ചിരുന്നു. പ്രതിഫലമായി 14,000 രൂപ കൈക്കൂലി വേണമെന്ന് സര്‍വ്വെയര്‍ ആവശ്യപ്പെട്ടതനുസരിച്ച് സര്‍വ്വേ കഴിഞ്ഞപ്പോള്‍ പണം നല്‍കി. കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറം വിജിലന്‍സ് യൂണിറ്റ് ഇയാളെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി ശങ്കര നാരായണന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

കോഴിക്കോട് എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്പെഷ്യല്‍ ജഡ്ജ് (വിജിലന്‍സ് ) ആണ് വിധി പുറപ്പെടുവിച്ചത്. വിജിലന്‍സിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അരുണ്‍ നാഥ്‌ കെ ഹാജരായി. മലപ്പുറം വിജിലന്‍സ് യൂണിറ്റിലെ മുന്‍ ഡെപ്യൂട്ടി പോലീസ് എ.രാമചന്ദ്രന്‍, മുന്‍ ഇന്‍സ്പെക്ടര്‍മാരായിരുന്ന എം.ഗംഗാധരന്‍, ഫിറോസ് എം.ഷഫീക് എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍ : 18 ബസ്സുകളും സര്‍വീസ്...

0
കോന്നി :  തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍,...

തട്ടിപ്പുകാർ ഇനി കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...