കുമളി ഷെഫീഖ് വധശ്രമക്കേസിൽ മാതാപിതാക്കൾ കുറ്റക്കാരെന്ന കോടതി; നീതി കിട്ടിയെന്ന് പോറ്റമ്മ

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ഷെഫീഖ് വധശ്രമക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഷെഫീഖിന്റെ പിതാവ് ഷെരീഫ് രണ്ടാനമ്മ അനീഷ എന്നിവർ പ്രതികളാണെന്ന് കോടതി കണ്ടെത്തി. പട്ടിണിക്കിട്ടും ക്രൂരമായി മർദ്ദിച്ചും കുട്ടിയെ കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. 11 വർഷത്തിന് ശേഷമാണ് കേസിൽ ശിക്ഷ വിധിക്കുന്നത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. 2013 ൽ നാലു വയസ്സുള്ളപ്പോഴായിരുന്നു കേസിന് ആസ്‌പദമായ സംഭവം അരങ്ങേറിയത്. തൊടുപുഴ ഒന്നാം അഡീഷണൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ക്രൂരമായ മർദ്ദനത്തിന് ഇരയായ കുട്ടിക്ക് നടക്കാൻ കഴിയില്ല. ബുദ്ധി വികാസത്തിനും പ്രശ്‌നമുണ്ട്. തലയ്ക്ക് പരിക്കേറ്റതിനാൽ താൻ ആരാണെന്ന് പോലും തിരിച്ചറിയാതെയാണ് ജീവിതം.

ഓഗസ്റ്റിൽ ജഡ്‌ജി ആഷ് കെ.ബാൽ ഷെഫീഖിനെ ആശുപത്രിയിൽ എത്തി കണ്ടിരുന്നു. കുട്ടിയെ മർദ്ദിക്കാറുണ്ടായിരുന്നെന്ന് അനീഷ സമ്മതിച്ചു. കേസിൽ മെഡിക്കൽ തെളിവാണ് നിർണ്ണായകമായത്. കുട്ടിക്ക് അപസ്‌മാരം ഉണ്ടെന്നും കട്ടിലിൽ നിന്നും തനിയെ വീണാണ് പരിക്കു പറ്റിയതെന്നും ദേഹത്തെ പൊള്ളലേറ്റ പാടുകൾ സ്വയം ഉണ്ടാക്കിയതാണെന്നുമായിരുന്നു പ്രതികൾ വാദിച്ചത്. ഷെഫീഖിനെ ചികിത്സിച്ച ഡോക്ടർമാർ കുട്ടിയുടെ കൈകൾ എത്താത്ത സ്ഥലങ്ങളിൽ പോലും പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിന് ശേഷം ഷെഫീഖ് വർഷങ്ങളായി അൽ അസ്ഹർ മെഡിക്കൽ കോളേജ് അധികൃതരുടെ സംരക്ഷണയിലാണ്. രാഗിണി എന്ന ആയയാണ് പരിചരിക്കുന്നത്. ഷെഫീഖിന് നീതി കിട്ടിയതായി രാഗിണിയും പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം കേരളകൗമുദി പത്തനംതിട്ട ബ്യൂറോയിലെ വിപിൻ വേദഗിരിയ്ക്ക്

0
പത്തനംതിട്ട : ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി സിനിമ പ്രേക്ഷക കൂട്ടായ്മ...

പന്തളത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് പരിക്ക്

0
പന്തളം : പന്തളം നഗരസഭ ഓഫീസിന് മുന്നില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്...

റാന്നിയില്‍ നിറപൊലിമ പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു

0
റാന്നി : ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ന്റെ നേതൃത്വത്തില്‍ ആറാം വാർഡ്...