യുജിസി ചട്ടങ്ങൾ ലംഘിച്ചുളള ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽമാരുടെ സർക്കാർ നിയമനങ്ങൾ കോടതി മരവിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാനദണ്ഡങ്ങൾ പാലിക്കാതെയും യുജിസി ചട്ടങ്ങൾ ലംഘിച്ചുമുളള ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽമാരുടെ സർക്കാർ നിയമനങ്ങൾ കോടതി മരവിപ്പിച്ചു. ജസ്റ്റിസ് പി വി ആശ, മെമ്പർ കെ പ്രദീപ് കുമാർ എന്നിവർ ഉൾപ്പെട്ട കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണൽ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. 2022ൽ സെർച്ച് കമ്മറ്റി യുജിസി ചട്ടങ്ങൾ അനുസരിച്ച് തിരഞ്ഞെടുത്ത 110 അപേക്ഷകരിൽ 36 പേർക്ക് മാത്രമാണ് നിയമനം നൽകിയത്. പിന്നീട് ബാക്കിയുളളവർ ട്രൈബൂണലിനെ സമീപിച്ചപ്പോൾ ട്രൈബൂണൽ ഉത്തരവ് പ്രകാരം കുറച്ച് പേരെ കൂടി നിയമിച്ചു. ഇതിനിടെ ഇഷ്ടക്കാരെ തിരികി കയറ്റാൻ യുജിസി ചട്ടങ്ങൾ ലഘൂകരിച്ച് സെർച്ച് കമ്മിറ്റിയെ കൊണ്ട് ചിലരെ തെരഞ്ഞെടുത്തു. ഇതിനെതിരെ 2022ൽ സെലക്ഷൻ ലഭിച്ചവർ വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് കോടതി സർക്കാരിന്റെ നിലവിലെ ലിസ്റ്റ് റദ്ദാക്കിയത്.

യുജിസി ചട്ടങ്ങൾ പാലിച്ചുളള സെലക്ഷൻ കമ്മറ്റി ഉണ്ടാക്കാനും 2022ൽ യുജിസി ചട്ടം പാലിച്ച് സെലക്ഷൻ നടത്തിയതിൽ നിയമനം ലഭിക്കാത്തവരിൽ നിന്ന് പുതിയ നിയമനം നടത്താനും ട്രിബൂണൽ നേരത്തെ സർക്കാരിന് നിർദേശം നൽകിയിരുന്നു. യുജിസി ചട്ടപ്രകാരം യുജിസി കെയർ ലിസ്റ്റിലോ സമാന റിവ്യൂവിലോ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുളളവരെ മാത്രമാണ് പ്രിൻസിപ്പാൾ തസ്തികയിലേക്ക് പരിഗണിച്ചിരുന്നത്. ഇതിന് വിരുദ്ധമായി കോളേജ് മാഗസിനുകളിലടക്കം പ്രബന്ധം എഴുതിയവരെപ്പോലും പരിഗണിക്കാൻ ചട്ടങ്ങൾ സർക്കാർ ലഘൂകരിച്ചിരുന്നു. മാത്രമല്ല ഡെപ്യൂട്ടേഷൻ പരിഗണിച്ചിരുന്നത് യുജിസി ചട്ട പ്രകാരം അധ്യാപനത്തിന് മാത്രമായിരുന്നത് മറ്റ് മേഖലകളിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തവരെയും പ്രിൻസിപ്പാൾമാരായി പരിഗണിക്കുന്നതിൽ ഉൾപ്പെടുത്താമെന്ന ലഘൂകരണം ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ നിയമന പട്ടികയാണ് ഇപ്പോൾ കോടതി മരവിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...