ഗോള്‍വാള്‍ക്കര്‍ക്കെതിരെയുള്ള പരാമര്‍ശo ; പ്രതിപക്ഷ നേതാവിന് കോടതി നോട്ടീസയച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആര്‍.എസ്.എസ് ആചാര്യന്‍ ഗോള്‍വാള്‍ക്കര്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവിന് കോടതി നോട്ടീസയച്ചു. ആര്‍.എസ്.എസ് പ്രാന്ത സംഘ ചാലക് കെ.കെ.ബാലറാം നല്‍കിയ ഹര്‍ജിയിലാണ് കണ്ണൂര്‍ പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയാണ് നോട്ടീസയച്ചത്. അടുത്ത മാസം 12ന് ഹാജരാകാനാണ് നിര്‍ദ്ദേശം.

ഗോള്‍വാള്‍ക്കറിന്‍റെ വിചാരധാര എന്ന പുസ്‍തകത്തില്‍ ഭരണഘടന സംബന്ധിച്ച്‌ സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. ഇതിനെത്തുടര്‍ന്ന് സജി ചെറിയാന്‍ പറഞ്ഞ വാക്കുകള്‍ വിചാരധാരയില്‍ എവിടെയാണെന്ന് വ്യക്തമാക്കണമെന്നും അതിന് കഴിഞ്ഞില്ലെങ്കില്‍ പ്രസ്താവന പിന്‍വലിക്കണമെന്നും ആര്‍.എസ്.എസ് നോട്ടീസയച്ചിരുന്നു. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. എന്നാല്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നെന്നും ഏത് നിയമനടപടിയും സ്വീകരിക്കാന്‍ തയ്യാറാണെന്നും വി.ഡി സതീശന്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍.എസ്.എസിന്റെ പരാതിയില്‍ കോടതി നോട്ടീസയച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...