കോവിഡാനന്തര കാലഘട്ടം ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനുള്ള പരിശീലനങ്ങളാണ് യുവജനതയ്ക്ക് ഇന്നാവശ്യം ; ബിഷപ്പ് തോമസ് കെ ഉമ്മന്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : വ്യത്യസ്തമായ ജീവിത ശൈലിയിലൂടെയും പ്രവർത്തനങ്ങളിലൂടെയും പരിസ്ഥിതി സംരക്ഷണത്തിന്റെ കാവലാളാകുവാൻ ഇന്നത്തെ യുവ തലമുറയ്ക്ക് കഴിയണമെന്ന് ബിഷപ്പ് തോമസ് കെ ഉമ്മന്‍ പറഞ്ഞു. സി.എസ്.ഐ യുവജനപ്രസ്ഥാനം വൈദിക ജില്ലാ യുവജന ഏകദിന ക്യാമ്പ് “റീച്ചാര്‍ജ് 2022” നിലയ്ക്കൽ സെന്റ്. തോമസ് എക്യൂമെനിക്കൽ ക്യാമ്പ് സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡാനന്തര കാലഘട്ടം ഉയർത്തുന്ന വെല്ലുവിളികൾ തിരിച്ചറിയുന്നതിനും അവയെ നേരിടുന്നതിനുമുള്ള പരിശീലനങ്ങളുമാണ് യുവജനതയ്ക്ക് ഇന്നാവശ്യം. കാലത്തിന്റെ രൂപാന്തരമനുസരിച്ച് പുതിയ ഊർജ്ജ സ്രോതസുകളാകുവാൻ യുവജനതയ്ക്ക് കഴിയണമെന്നും ബിഷപ്പ് പറഞ്ഞു. ജില്ലാ ചെയർമാൻ റവ. വര്‍ഗീസ് മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ റവ.സബിൻ ജോ ബെൻസൺ, മഹായിടവക യുവജനബോർഡ്‌ മുൻ സെക്രട്ടറി സാബു പുല്ലാട്ട്,സോനു ഡി. ഡാനിയേൽ, ലിജിൻ മാത്യു ജോസ്, ജില്ലാ സെക്രട്ടറി റ്റിജോ ചാക്കോ ജോസഫ്, ജീന റ്റി. ഫിലിപ്പ്, അൽഫിൻ എം. റെജി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...