മലയാലപ്പുഴ : കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞു ദേവസ്വം താൽക്കാലിക ജീവനക്കാരന് പരിക്ക്. മലയാലപ്പുഴ പുളിമൂട്ടിൽ സമ്പത്ത് ചന്ദ്രൻ (30)നാണു പരിക്ക് പറ്റിയത്. ബൈക്കിൽ ജോലിക്കു പോകും വഴി ഞായറാഴ്ച്ച രാവിലെ 5.45ന് ആനചാരിക്കൽ പുല്ലാമല റോഡിൽ വെച്ച് പന്നി ബൈക്കിന് മുന്നിൽ ചാടുകയായിരുന്നു. തുടർന്ന് ബൈക്ക് മറിഞ്ഞ് ഗുരുതര പരിക്കുപറ്റിയതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോന്നി മെഡിക്കൽ കോളേജിലും ചികിത്സ തേടി. പെരുന്നാട് മാടമൺ ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരനാണ് സമ്പത്ത്.

Dongtos
a-one-ad
prep
ALA
previous arrow
next arrow