സാബു എം.ജേക്കബിനെതിരെ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടിവിയെ വിലക്കി കോടതി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂര്‍: ട്വന്റി-20 ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാനുമായ സാബു എം. ജേക്കബിനെതിരെ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടിവിയെ വിലക്കി കോടതി ഉത്തരവ്. കേസ് അവസാനിക്കുന്നത് വരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പാടില്ലെന്നാണ് പെരുമ്പാവൂര്‍ സബ് കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. റിപ്പോര്‍ട്ടര്‍ ടിവി സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളില്‍ പ്രഥമദൃഷ്ട്യാ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. ട്വന്റി-20 എന്‍ഡിഎ സഖ്യത്തില്‍ ചേരുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നടപടികളില്‍ നിന്ന് രക്ഷപ്പെടാനാണെന്ന വാര്‍ത്തയ്ക്കെതിരെയാണ് സാബു എം. ജേക്കബ് നിയമനടപടി സ്വീകരിച്ചത്. ഈ വാര്‍ത്ത വസ്തുതാരഹിതമാണെന്നും തന്റെ വ്യക്തിത്വത്തെയും പാര്‍ട്ടിയുടെ പ്രതിച്ഛായയെയും മനപ്പൂര്‍വ്വം കരിവാരിത്തേക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു.

വെറും വിലക്കിന് പുറമെ, അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കി ഉപദ്രവിച്ചതിന് 25 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നും സാബു എം. ജേക്കബ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടിവി എം.ഡി ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ള ഒന്ന് മുതല്‍ 17 വരെയുള്ള പ്രതികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. വാര്‍ത്താ ചാനല്‍ കയ്യിലുണ്ടെന്ന് കരുതി ആരെയും കരിവാരിത്തേക്കാമെന്ന ചിന്ത മാറണമെന്ന് സാബു എം.ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ മറ്റു ചില ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉയര്‍ത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നത് ആവശ്യമായ ലൈസന്‍സ് ഇല്ലാതെയാണെന്ന് സാബു ആരോപിച്ചിരുന്നു.ചാ നലിന്റെ ബ്രോഡ്കാസ്റ്റിംഗ് സര്‍ട്ടിഫിക്കറ്റ് പുറത്തുവിടാന്‍ അദ്ദേഹം മാനേജ്മെന്റിനെ വെല്ലുവിളിച്ചു. ചാനലിന്റെ പ്രവര്‍ത്തനങ്ങളിലെ നിയമവിരുദ്ധത ചൂണ്ടിക്കാട്ടി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് പരാതി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...