ജമ്മുകശ്മീരിലെ ഇന്റര്‍നെറ്റ് : കേന്ദ്രസര്‍ക്കാരിന് എതിരെയുള്ള കോടതിയലക്ഷ്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ജമ്മു : ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് സേവനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് എതിരെയുള്ള കോടതിയലക്ഷ്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജമ്മു കശ്മീരിലെ ഏതെങ്കിലും മേഖലയില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കാന്‍ കഴിയുമോയെന്ന് അറിയിക്കാന്‍ കഴിഞ്ഞ തവണ കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. 4ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി രൂപീകരിക്കണമെന്ന കോടതി ഉത്തരവ് കേന്ദ്രം നടപ്പാക്കിയില്ലെന്നാണ് കോടതിയലക്ഷ്യഹര്‍ജിയിലെ പരാതി. ഫൗണ്ടേഷന്‍ ഫോര്‍ മീഡിയ പ്രൊഫഷണല്‍സ് സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

370-ാം അനുഛേദം റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ ഒരു വര്‍ഷമായി തുടരുകയാണ്. 2ജി ഇന്‍റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചെങ്കിലും 4 ജി പുനസ്ഥാപിക്കുന്ന കാര്യത്തില്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...