ബുള്ളറ്റ് ട്രെയിനുകള്‍ രണ്ടു വര്‍ഷത്തിനകം : ഏറ്റവും പ്രധാനപ്പെട്ട ഏഴു റൂട്ടുകളില്‍ ആദ്യം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : രാജ്യത്തെ റെയില്‍വേയ്ക്ക് പുത്തന്‍ യു​ഗത്തിന് തുടക്കമാകാനൊരുങ്ങി ബുള്ളറ്റ് ട്രെയിനുകള്‍. രണ്ടു വര്‍ഷത്തിനകം കുതിച്ചോടാനുള്ള ഒരുക്കത്തിലാണ് നടപടികള്‍ പുരോ​ഗമിക്കുന്നത്. ഇന്ത്യന്‍ റെയില്‍‌വേയും എന്‍‌എച്ച്‌‌എ‌ഐയും സംയുക്തമായി ഈ റൂട്ടുകളില്‍ അധിക ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രക്രിയ ഉടന്‍ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് റെയില്‍‌വേ ബോര്‍ഡ് നാഷണല്‍ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (NHAI)) കത്തെഴുതി. ബുള്ളറ്റ് ട്രെയിനുകള്‍ വരുന്ന ഏഴ് അതിവേഗ റെയില്‍ ഇടനാഴികളുടെ ആവശ്യമായ വിവരങ്ങളും നല്‍കിയിട്ടുണ്ട്. നിലവില്‍ ഈ അതിവേഗ റെയില്‍‌വേ റൂട്ടുകളുടെ ബ്ലൂപ്രിന്‍റ് തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ റെയില്‍‌വേ.

വാരാണസി മുതല്‍ ഹൗറ വരെ പട്ന വഴി, നോയിഡ, ആഗ്ര, ലഖ്‌നൗ വഴി ഡല്‍ഹി-വാരണാസി, ചണ്ഡിഗഡ്, ലുധിയാന, ജലന്ധര്‍ വഴി ഡല്‍ഹി-അമൃത്സര്‍, ജയ്പൂര്‍, ഉദയ്പൂര്‍ വഴി ഡല്‍ഹി-അഹമ്മദാബാദ്, മുംബൈയില്‍ നിന്നും പൂനെ വഴി ഹൈദരാബാദ്, നാസിക് വഴി മുംബൈ-നാഗ്പൂര്‍, ബെംഗളൂരു വഴി ചെന്നൈ-മൈസൂര്‍ എന്നിങ്ങനെ ഏറ്റവും പ്രധാനപ്പെട്ട ഏഴു റൂട്ടുകളില്‍ ആണ് ബുള്ളറ്റ് ട്രെയിന്‍ ആദ്യം വരിക.

മൈസൂരിനും ചെന്നൈയ്ക്കുമിടയിലുള്ള 453 കിലോമീറ്റര്‍ അതിവേഗ റെയില്‍ ഇടനാഴിയാണ് പട്ടികയില്‍ ഏറ്റവും അവസാനം ഇടംനേടിയത്. നിലവില്‍ വന്നാല്‍ 435 കിലോമീറ്റര്‍ നീളമുള്ള ഈ റൂട്ടിലൂടെ മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബുള്ളറ്റ് ട്രെയിന്‍ ഓടുക. മൈസൂരും ചെന്നൈയും തമ്മില്‍ യഥാര്‍ത്ഥത്തില്‍ 485 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുണ്ട്. ഈ പാത യാഥാര്‍ത്ഥ്യമായാല്‍ മൈസൂരില്‍ നിന്നും ബെംഗളൂരുവിലെത്താന്‍ വെറും 45 മിനിറ്റ് മതിയാകും. 45 മിനിറ്റിനുള്ളില്‍ 145 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 300 മെഗാവാട്ട്...

കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ്

0
കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കൽപ്പറ്റ എസ്റ്റേറ്റിൽ നിർമിക്കുന്ന പുനരധിവാസ...

യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ രൂക്ഷ...

0
ഡൽഹി: യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര...

വൈസ് മെന്‍ കൊടുമൺ സെൻട്രൽ ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു

0
കൊടുമൺ : വൈസ് മെൻ കൊടുമൺ സെൻട്രൽ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ...