കോടികളുടെ വെള്ളി തട്ടിപ്പ് ആരോപണം ; വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ : ജമ്മു കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച വെള്ളി വഴിപാടുകളിൽ വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. 550 കോടി രൂപയോളം വിലമതിക്കുമെന്ന് കരുതിയ 20 ടൺ വെള്ളി ഉരുക്കാനായി ക്ഷേത്ര ബോർഡ് സർക്കാരിലേക്ക് അയച്ചപ്പോഴാണ് സംഭവം പുറത്തായത്. ഈ വെള്ളി പരിശോധിച്ചപ്പോൾ, അതിൽ അഞ്ചുശതമാനം മാത്രമാണ് യഥാർത്ഥ വെള്ളിയുള്ളതെന്നും ബാക്കി 95 ശതമാനം കാഡ്മിയം, ഇരുമ്പ് തുടങ്ങിയ ലോഹങ്ങളാണെന്നും തെളിഞ്ഞു. ഇതോടെ ഇതിന്റെ മൂല്യം വെറും 30 കോടി രൂപയായി കൂപ്പുകുത്തി.ഈ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ക്രൈംബ്രാഞ്ചിനോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

ഭക്തർ സമർപ്പിച്ചതാണോ അതോ വഴിപാടുകളിൽ ഉദ്യോഗസ്ഥർ തിരിമറി നടത്തിയതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഈ മാസം 29-നകം അന്വേഷണ റിപ്പോർട്ടും സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടെ ഹാജരാക്കാനാണ് നിർദേശം.അഭിഭാഷകനായ ദീപക് ശർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ അടിയന്തര ഇടപെടൽ. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ നടന്നതായാണ് പരാതിയിൽ പറയുന്നത്. അതിനാൽ സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന പുണ്യക്ഷേത്രത്തിലെ ഈ വെട്ടിപ്പ് വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം

0
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി...

ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം...

0
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ്...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...