ഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ അഞ്ച് തവണ എം.എല്‍.എയായിരുന്ന മുക്താര്‍ അന്‍സാരിയുടെ ദുരൂഹമരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും യു.പി ബാന്ദയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. അഡി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഗരിമ സിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതിക്കാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശം. ബാന്ദയിലെ ഡോക്ടര്‍മാരുടെ പാനലാണ് അന്‍സാരിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുക്കുകയും ഗാസിപൂര്‍ ജില്ലയിലെ മുഹമ്മദാബാദിലേക്ക് കൊണ്ടുപോകുകയും ചെയ്യും.
ജയില്‍ അധികൃതരുടെ ഒത്താശയോടെ തുടര്‍ച്ചയായി കുറഞ്ഞ അളവില്‍ ഭക്ഷണത്തില്‍ വിഷം നല്‍കിയാണ് മുക്താര്‍ അന്‍സാരിയെ കൊലപ്പെടുത്തിയതെന്ന് മകന്‍ ഉമര്‍ അന്‍സാരി ആരോപിച്ചിരുന്നു. മുക്താറിന്റെ സഹോദരനും ഗാസിപൂരില്‍ നിന്നുള്ള ലോക്‌സഭാ എം.പിയുമായ അഫ്‌സല്‍ അന്‍സാരിയും മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മുക്താര്‍ അന്‍സാരി മരിച്ചതെന്നാണ് ജയില്‍ അധികൃതര്‍ അറിയിച്ചത്. കനത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് അബോധാവസ്ഥയിലാണ് അദ്ദേഹത്തെ ജില്ലാ ജയിലില്‍ നിന്ന് വ്യാഴാഴ്ച റാണിദുര്‍ഗവതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.































