കുമ്പഴ പെട്രോള്‍ പമ്പിലെ മുന്‍ ജീവനക്കാരിക്ക് ഗ്രാറ്റുവിറ്റി നല്‍കാന്‍ കോടതി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പെട്രോള്‍ പമ്പില്‍ ജോലി ചെയ്ത സ്ത്രീ തൊഴിലാളിക്ക് 32198 രൂപയും അഞ്ചുവര്‍ഷത്തെ 10% പലിശയും ചേര്‍ത്ത് നല്‍കാന്‍ കോടതി ഉത്തരവിട്ടു. പത്തനംതിട്ട  കുമ്പഴ കൈരളി ഫ്യുവല്‍സ് മാനേജ്മെന്റിന് എതിരെയാണ് കോടതി ഉത്തരവുണ്ടായത്. കൊറോണ കാലത്ത് കോവിഡ്‌ ബാധയെ തുടര്‍ന്ന് കോന്നി പയ്യനാമണ്‍ സ്വദേശിനിയായ ബി.സതിയമ്മ ജോലിക്ക് പോകുവാന്‍ കഴിയാതെ കോറന്റയ്നില്‍ ആയിരുന്നു. ഇതിനെ തുടര്‍ന്ന് കൈരളി ഫ്യുവല്‍സ് മാനേജ്മെന്റ് ബി.സതിയമ്മയെ പിരിച്ചുവിട്ടിരുന്നു.

ഗ്രാറ്റിവിറ്റി നല്‍കിയില്ലെന്ന് മാത്രമല്ല അവര്‍ക്കെതിരെ കള്ളക്കേസ് ചമയ്ക്കുകയും ചെയ്തു. ഐ.എന്‍.ടി.യു.സി യൂണിയന്‍ അംഗമായ സതിയമ്മക്ക് വേണ്ടി ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ 2021 മുതല്‍ നടത്തി വന്ന നിയമ യുദ്ധത്തിന് അവസാനമാണ് തുക നല്‍കാന്‍ കോടതി വിധിച്ചത്. 18/08/2021 മുതലുള്ള അഞ്ച് വര്‍ഷത്തെ പത്ത് ശതമാനം പലിശയ്ക്ക് കൂടി സതിയമ്മ അര്‍ഹയാണെന്നും കോടതി വിധിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി പ്രതിഷേധം : വിദ്യാർത്ഥികളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു ; പിന്തുണയുമായി സൽമാൻ ഖാൻ

0
ഡൽഹി : ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ബോളിവുഡ്...

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....