താമരശ്ശേരി വനംവകുപ്പ് ഓഫീസ് ആക്രമണ കേസിൽ മൂന്ന് സാക്ഷികളെ കൂടി വിസ്തരിക്കാൻ കോടതി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : താമരശ്ശേരി വനംവകുപ്പ് ഓഫീസ് ആക്രമണ കേസിൽ മൂന്ന് സാക്ഷികളെ കൂടി വിസ്തരിക്കാൻ കോടതി ഉത്തരവ്. പ്രോസിക്യൂഷൻ ആവശ്യത്തിൽ മൂന്നുപേർക്കും കോടതി നോട്ടീസ് അയക്കും. ഈ മാസം 23 ന് വിചാരണ കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ഫോറസ്റ്റ് റേഞ്ച് ഓഫീസർ റ്റി.എസ് സജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുബ്രഹ്മണ്യൻ, സിപിഒ സുരേഷ് എന്നിവർക്കാണ് നോട്ടീസ് അയക്കുക. കോഴിക്കോട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

സമൻസ് അയക്കാൻ നേരത്തെ പ്രോസിക്യൂഷൻ ആവശ്യപെട്ടിരുന്നുവെങ്കിലും പ്രതിഭാഗം എതിർത്തിരുന്നു. സാക്ഷി വിസ്താരത്തിന് ആവശ്യത്തിലധികം സമയം നൽകിയെന്നതാണ് പ്രതിഭാഗത്തിന്‍റെ വാദം. രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 3 സാക്ഷികൾക്ക് വീണ്ടും സമൻസ് അയക്കാൻ ആയിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

പ്രോസിക്യൂഷൻ നിരന്തരം ആവശ്യപ്പെട്ടിട്ടും സഹകരിക്കാതിരുന്ന മൂന്ന് സർക്കാർ ഉദ്യോഗസ്ഥർക്കാണ് നോട്ടീസ് അയക്കാൻ നീക്കം. കേസ് ഡയറി കാണാതായതിനെ തുടർന്ന് അന്വേഷണ രേഖകൾ പ്രോസിക്യൂഷൻ അപേക്ഷ നൽകി കോടതിയിൽ നിന്നും വാങ്ങിയിരുന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.എസ്.സജുവർഗീസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുബ്രഹ്മണ്യൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ് എന്നിവർക്കാണ് സമൻസയയ്ക്കുക. കോടതിയിലെത്താമെന്ന് മൂവരും പ്രോസിക്യൂഷനെ അറിയിച്ചു.

കേസിലെ പ്രധാന സാക്ഷികളായ വനം വകുപ്പുദ്യോഗസ്ഥരും പോലീസുകാരും കൂറുമാറിയത് കേസിനെ ബാധിക്കുമെന്നാണ് ആശങ്ക. രണ്ടാം സാക്ഷി ഡപ്യൂട്ടി റേഞ്ച് ഓഫീസർ എകെ രാജീവൻ, മൂന്ന്, ആറ് സാക്ഷികൾ, ബീറ്റ് ഓഫീസർമാരായ പ്രവീൺ, സുരേന്ദ്രൻ, ഏഴാം സാക്ഷി റിട്ടയർഡ് സിവിൽ പൊലീസ് ഓഫീസർ പുരുഷോത്തമൻ തുടങ്ങി എട്ട് സർക്കാർ ജീവനക്കാരാണ് ഇതിനകം കൂറുമാറിയത്.

അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന അന്ന് ഡ്യൂട്ടിയിലിരുന്ന അസിസ്റ്റന്റ് കമ്മീഷണർ എ.കെ ബിജു രാജും ഡി.വൈ.എസ്.പി ജയ്‌സൺ പി. എബ്രഹാമും പ്രതികളെ തിരിച്ചറിഞ്ഞില്ല. കേസന്വേഷിച്ച ഡി.വൈ.എസ് പി ടി.സി വേണുഗോപാൽ കോടതിയിൽ മൊഴി നൽകാനെത്തിയിരുന്നു. കേസ് ഡയറിയില്ലാത്തതിനാൽ കൃത്യമായ മൊഴി നൽകാൻ കഴിയുന്നില്ലന്നൊണ് സാക്ഷി വിസ്താരത്തിനിടയിൽ ഡി.വൈ.എസ്.പി പറഞ്ഞത്. താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു കുറ്റപത്രം സമർപ്പിച്ചത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

0
അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍...

തെലങ്കാന കോൺഗ്രസിൽ പരസ്യപ്പോര് : രേവന്ത് റെഡ്ഡിക്കെതിരെ വെല്ലുവിളിയുമായി മന്ത്രിപുത്രി

0
ഹൈദരാബാദ് : തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യ പോരിലേക്ക്. മുതിർന്ന...

അക്ഷര വെളിച്ചം പകർന്ന 55 വർഷങ്ങൾ : സുഹറാബീവിക്ക് ആദരവ് നല്‍കി

0
വൈക്കം : നേഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറ...

പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍റില്‍ യാത്രകാര്‍ക്ക് ഭീഷണിയായി തെരുവ് നായകള്‍

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റില്‍ രൂക്ഷമാകുന്ന തെരുവുനായ ശല്യത്തിനെതിരെ നടപടി...