ലിവ്-ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ; മൃതദേഹം വീട്ടിലെ സ്റ്റോറേജ് ഏരിയയില്‍ ഒളിപ്പിച്ചു 

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയിലെ മുംബൈയില്‍ 37കാരിയെ കൊലപ്പെടുത്തിയ കേസില്‍ ലിവ്-ഇന്‍ പങ്കാളി പിടിയില്‍. സംഭവത്തില്‍ ഹാര്‍ദിക് ഷാ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്രതി വീട്ടിലെ സ്റ്റോറേജ് ഏരിയയില്‍ ഒളിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രതി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊല്ലപ്പെട്ട യുവതി മുംബൈയില്‍ നഴ്‌സായി ജോലി ചെയ്ത് വരുകയായിരുന്നു. ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടിലെ വീട്ടുചെലവുകള്‍ വഹിച്ചിരുന്നതും യുവതിയായിരുന്നു. എന്നാല്‍ ഹാര്‍ദിക്ക് തൊഴില്‍ രഹിതനായത് കാരണം ഇവര്‍ക്കിടയില്‍ സ്ഥിരം വഴക്കുകള്‍ ഉണ്ടായിരുന്നുവെന്നും ഇത്തരത്തിലുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. യുവതിയെ കൊലപ്പെടുത്തിയ ശേഷം വീട്ടുപകരണങ്ങള്‍ വിറ്റ് ഹാര്‍ദിക് പണവുമായി രക്ഷപെടുകയായിരുന്നു. ഇയാള്‍ ട്രെയിനിലാണ് രക്ഷപെടുന്നതെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇയാളുടെ ലൊക്കേഷന്‍ പിന്തുടര്‍ന്നു.

തുടര്‍ന്ന് റെയില്‍വേ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്ന ഇവര്‍ കഴിഞ്ഞ ആറ് മാസമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് ഇവര്‍ വാടക വീട്ടിലേക്ക് മാറിയത്. ഇവരുടെ പതിവ് വഴക്കിനെക്കുറിച്ച് അയല്‍വാസികളും പരാതിപ്പെട്ടിരുന്നതായി പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...