പൊതുജനങ്ങള്‍ക്ക് സിപിആര്‍ പരിജ്ഞാനം നിര്‍ബന്ധമാക്കണമെന്ന് ഗവര്‍ണര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഹൃദയാഘാതം മൂലം പെട്ടെന്നുള്ള മരണങ്ങള്‍ തടയാന്‍ പൊതുജനങ്ങള്‍ക്ക് കാര്‍ഡിയോ പള്‍മണറി റിസസ്സിറ്റേഷന്‍ (സിപിആര്‍) പരിജ്ഞാനം നിര്‍ബന്ധമാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. ഇതിലൂടെ നിരവധി അമൂല്യ ജീവനുകള്‍ രക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കുഴഞ്ഞുവീണ് പെട്ടെന്നുള്ള മരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനവ്യാപകമായി അടിയന്തര ജീവന്‍രക്ഷാ പരിശീലനം നല്‍കാനുള്ള ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍റെ ‘ സേവ് എ ലൈഫ്, സേവ് എ ലൈഫ്‌ടൈം’ പദ്ധതി സെന്റ് തെരേസാസ് കോളേജില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

വാലന്റൈന്‍സ് ദിനത്തില്‍ തന്നെ ഇത്തരമൊരു പരിപാടിക്ക് തുടക്കംകുറിച്ച ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനെ ഗവര്‍ണര്‍ അഭിനന്ദിച്ചു. പൊതുജനാരോഗ്യ രംഗത്ത് ഫൗണ്ടേഷന്‍ നടത്തുന്ന സേവനങ്ങള്‍ അതുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഹൃദയാഘാതമുണ്ടാകുന്ന സാഹചര്യത്തില്‍ ഉടനെ തന്നെ ശാസ്ത്രീയമായി സിപിആര്‍ നല്‍കുന്നതിലൂടെ രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള സാധ്യത 18 മുതല്‍ 70 ശതമാനമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഈ പദ്ധതിയിലൂടെ കേരളത്തിലെയും രാജ്യത്തെയും മുഴുവന്‍ ജനങ്ങളെയും സിപിആര്‍ നല്‍കുന്നതിന് പ്രാപ്തരാക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാരത് പെട്രോളിയം കോര്‍പ്പറേഷനുമായി സഹകരിച്ചാണ് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ എറണാകുളം ജില്ലയിലെ 1000 പേര്‍ക്കാണ് സിപിആര്‍ പരിശീലനം നല്‍കുക. ചടങ്ങില്‍ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി ഡോ. ജേക്കബ് എബ്രഹാം പദ്ധതി വിശദാംശങ്ങള്‍ വിവരിച്ചു. ബിപിസിഎല്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ അജിത്കുമാര്‍ കെ, സെന്റ് തെരേസാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അല്‍ഫോന്‍സ ജോസഫ്, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി രാജു കണ്ണമ്പുഴ, ഡോ. ജോ ജോസഫ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരവതാനി വിരിച്ചില്ല ; ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ മന്ത്രി കെ...

0
ആലപ്പുഴ: പരവതാനി വിരിച്ചില്ല ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ...

മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
ഇംഫാൽ: മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ നിലത്തിറക്കാതെ മടങ്ങി

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...