വീഡിയോ വഴി പറയാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്കൂ ; മോദിയെ വിമർശിച്ച് ഖാർഗെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കാൻ തയ്യാറാകാത്തതിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാത്രി വന്ന് സംസാരിക്കുന്നതിന് പകരം പകൽ പാർലമെന്റിൽ സംസാരിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടിയുണ്ടാകുമെന്ന് പ്രതിഷേധക്കാർക്ക് ഉറപ്പു നൽകി പ്രധാനമന്ത്രി അർദ്ധരാത്രിയോടെ വീഡിയോ സന്ദേശം പുറത്തിറക്കിയതിനെ ചൂണ്ടിക്കാട്ടിയായിരുന്നു ഖാർഗെയുടെ വിമർശനം. ഈ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ നേരിട്ട് പ്രസ്താവന നടത്തുകയാണ് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.

പാർലമെന്റിൽ ചർച്ച നടത്താതെ വീഡിയോ സന്ദേശം പുറത്തിറക്കിയ പ്രധാനമന്ത്രിയുടെ തീരുമാനത്തെ ഖാർഗെ ചോദ്യം ചെയ്തു. പ്രധാനമന്ത്രിയുടേത് ഉത്തരവാദിത്വപരമായ പ്രഖ്യാപനമോ, ഉറപ്പോ ആണെങ്കിൽ അത് പാർലമെന്റിൽ അവതരിപ്പിക്കണമെന്നും അങ്ങനെ ചെയ്താൽ പ്രതിപക്ഷത്തിന് അത് ചർച്ച ചെയ്യാനും പരിശോധിക്കാനും കഴിയുമെന്നും ഖാർഗെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി, വ്യാഴാഴ്ച അർദ്ധ രാത്രിയോടെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ, പ്രഖ്യാപിച്ചു.

ഫാസ്റ്റ്-ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കാനുമുള്ള നിയമത്തിന്റെ കരട് കേന്ദ്ര മന്ത്രിസഭ പരിഗണിക്കുമെന്നും അദ്ദേഹം സ്വയം റെക്കോർഡ് ചെയ്ത വീഡിയോയിലൂടെ അറിയിച്ചു. ചോദ്യപേപ്പർ ചോർച്ച സാധാരണ വിഷയമല്ലെന്നു തനിക്കറിയാമെന്നും, അതുകൊണ്ടുതന്നെ കഴിഞ്ഞ രണ്ടുമാസത്തിനിടെ സർക്കാർ നിരവധി നടപടികൾ അതിനെതിരെ സ്വീകരിച്ചെന്നും മോഡി വ്യക്തമാക്കി. കുറ്റക്കാരെല്ലാം ഇപ്പോൾ ജയിലിൽ ആണ് , മാത്രമല്ല വിദ്യാർഥികളുടെ ഒരുവർഷം നഷ്ടപ്പെടാതിരിക്കാൻ സർക്കാർ മുഴുവൻ സംവിധാനവും ഉപയോഗിച്ച് പുനഃപരീക്ഷ നടത്തിയെന്നും മോദി വിഡിയോയിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...