ഹരിതകർമസേനയുടെ മാലിന്യ ചാക്കിനൊപ്പം പെരുമ്പാമ്പ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഹരിത കർമസേന ശേഖരിച്ച മാലിന്യത്തിനൊപ്പം പാമ്പ്. കൊയിലാണ്ടി ന​ഗരസഭയിലെ ഇരുപതാം വാർഡിലാണ് സംഭവം. ഹരിതകർമസേനാം​ഗം ചാക്ക് അഴിച്ചപ്പോൾ പാമ്പ് പുറത്തേക്ക് ചാടി. സംഭവത്തെ കുറിച്ച് ഹരിത കർമസേനാം​ഗം പറയുന്നതിങ്ങനെ, ‘’ഇരുപതാം വാർഡിൽ, ചാക്ക് കെട്ട് അട്ടി വെച്ചതിന്റെ കൂടെ ഒരു ചാക്കിൽ, പെരുമ്പാമ്പിനെ ഇട്ടിട്ട് കമ്പികൊണ്ട് കെട്ടി, എന്നിട്ട് അതിനെ വേറൊരു ചാക്കിലാക്കി കവറിന്റെ കൂടെ വെച്ചിരിക്കുന്നു. ഞങ്ങളിത് അറിയാതെ എടുത്ത് ബിന്നിൽ കൊണ്ടിട്ടു. ഇന്ന് അവിടെ പോയപ്പോൾ ചാക്ക് കാലിച്ചാക്കാണെന്ന് കരുതി എടുത്തതാ. കൂടെയുള്ള ഒരാൾ എടുത്ത് കെട്ടഴിച്ചു. കമ്പി അഴിച്ചപ്പോ പാമ്പ് ഒരൊറ്റ ചാട്ടം. നാട്ടുകാര് ചെയ്യുന്ന ഓരോ ദ്രോഹങ്ങളാണ് നമ്മളോട്. നമ്മള് നല്ല കാര്യം ചെയ്യുന്നതിനാ നമ്മളോട് ഓരോരുത്തര് ഇങ്ങനെ ചെയ്യുന്നത്?”

ന​ഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയതായി ഹരിത കർമസേന അറിയിച്ചു. കൊയിലാണ്ടി ന​ഗരസഭയിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്ന അം​ഗങ്ങൾക്കാണ് ഈ ദുരനുഭവമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ശേഖരിച്ച മാലിന്യങ്ങളിലാണ് പാമ്പിനെയും കെട്ടിവെച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഒരുങ്ങുകയാണ് ന​ഗരസഭ അധികൃതർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...