മാദ്ധ്യമ പ്രവര്‍ത്തക പ്രിയ രമണിക്കെതിരെ മുന്‍ വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ നല്‍കിയ മാനനഷ്‌ടകേസ് കോടതി തളളി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മീ ടൂ ആരോപണം ഉന്നയിച്ച മാദ്ധ്യമ പ്രവര്‍ത്തക പ്രിയ രമണിക്കെതിരെ മുന്‍ വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ നല്‍കിയ മാനനഷ്‌ടകേസ് കോടതി തളളി. പരാതി ഉന്നയിക്കാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി ക്രിമിനല്‍ മാനനഷ്‌ടം നിലനില്‍ക്കില്ലെന്നും നിരീക്ഷിച്ചു. ഡല്‍ഹി കട്കട്ദുമ കോടതിയില്‍ പരിഗണിച്ച കേസില്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് രവീന്ദ്ര കുമാറാണ് വിധി പ്രസ്‌താവിച്ചത്.

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ആവശ്യം തുല്യതയാണ്. സ്‌ത്രീകളുടെ അന്തസിന് ഒരാളുടെ കീര്‍ത്തിയെക്കാള്‍ വിലയുണ്ട്. സീതയെ രക്ഷിക്കാന്‍ ജഡായു എത്തിയത് ഓര്‍ക്കണമെന്നും കോടതി പറഞ്ഞു. 1990കള്‍ മുതല്‍ മാദ്ധ്യമരംഗത്തുളള പ്രിയാ രമാണി 1994ല്‍ ജോലിക്കായുളള ഒരു ഇന്റര്‍വ്യൂവിന് മുംബയിലെ ഹോട്ടല്‍മുറിയില്‍ എത്തിയപ്പോള്‍ തനിക്ക് അക്ബറില്‍ നിന്ന് മോശം അനുഭവം നേരിട്ടെന്നാണ് 2018ല്‍ വെളിപ്പെടുത്തിയത്. പിന്നാലെ ഇരുപതോളം സ്ത്രീകളും എം ജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ച്‌ രംഗത്തെത്തുകയായിരുന്നു.

വെളിപ്പെടുത്തലുകള്‍ വിവാദമായതോടെ എം ജെ അക്ബറിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. പിന്നാലെയാണ് പ്രിയ രമാണിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി എം ജെ അക്ബര്‍ കോടതിയെ സമീപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...