സ്വന്തമായി വരുമാനമില്ലാത്ത ഭാര്യയെ പരിരക്ഷിക്കേണ്ടത് ഭർത്താവിന്‍റെ കടമയാണെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

അലഹബാദ് : ജീവനാംശം തേടി സമർപ്പിച്ച ഹർജിയിൽ ഭർത്താക്കന്മാരുടെ ഉത്തരവാദിത്തം വ്യക്തമാക്കുന്ന സുപ്രധാന നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. സ്വന്തമായി വരുമാനമില്ലാത്ത ഭാര്യയെ പരിരക്ഷിക്കേണ്ടത് ഭർത്താവിന്‍റെ നിയമപരവും പവിത്രവുമായ കടമയാണെന്ന് കോടതി വ്യക്തമാക്കി. ഭർത്താവിന്‍റെ ആകെ വരുമാനത്തിന്‍റെ 25 ശതമാനം വരെ ജീവനാംശമായി ഭാര്യയ്ക്ക് നൽകാൻ കോടതിക്ക് ഉത്തരവിടാമെന്നും ജസ്റ്റിസ് മദൻ പാൽ സിംഗ് പുറപ്പെടുവിച്ച വിധിയിൽ പറയുന്നു.

ഷാജഹാൻപൂർ സ്വദേശിയായ സുരേഷ് ചന്ദ്ര എന്ന വ്യക്തി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ പരാമർശം. തന്‍റെ ഭാര്യയ്ക്ക് പ്രതിമാസം 3,000 രൂപ ജീവനാംശം നൽകണമെന്ന കുടുംബ കോടതി ഉത്തരവിനെതിരെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. താൻ ഒരു സാധാരണ തൊഴിലാളി ആണെന്നും ഇത്രയും തുക നൽകാൻ കഴിയില്ലെന്നുമായിരുന്നു ഇയാളുടെ വാദം. എന്നാൽ, ശാരീരിക വൈകല്യങ്ങൾ ഒന്നുമില്ലാത്ത ആരോഗ്യവാനായ ഒരാൾക്ക് അധ്വാനിച്ച് പണം കണ്ടെത്താനും ഭാര്യയെ സംരക്ഷിക്കാനും ബാധ്യതയുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...