സംസ്കൃത സർവ്വകലാശാലയിൽ ദ്വിദിന ദേശീയ ചരിത്ര സെമിനാർ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ ചരിത്ര വിഭാഗവും കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ചരിത്ര സെമിനാർ ആരംഭിച്ചു. “Rethinking ‘Keralam’ : Landscapes and Social Configurations” എന്ന വിഷയത്തിൽ അക്കാദമിക് ബ്ലോക്കിലെ സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന സെമിനാർ കേരളത്തിന്റെ ചരിത്രരചനയെ രൂപപ്പെടുത്തിയ ഉറവിടങ്ങൾ, ഗവേഷണ രീതികൾ, ആശയ ചട്ടക്കൂടുകൾ എന്നിവ പുന:പരിശോധിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ‘കേരളം’ എന്ന ആശയം എങ്ങനെ ചരിത്രപരമായി രൂപപ്പെടുകയും വിവിധ സാമൂഹിക, ഭൗമിക സാഹചര്യങ്ങളിൽ മാറിമറിഞ്ഞും ജീവിക്കപ്പെടുകയും ചെയ്തുവെന്നതിനെക്കുറിച്ചുള്ള വിശദമായ ചർച്ചകളാണ് സെമിനാറിൽ നടക്കുന്നത്. ചരിത്രകാരനും കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ മുൻ അധ്യക്ഷനുമായ പ്രൊഫ. പി. കെ. മൈക്കിൾ തരകൻ സെമിനാർ ഉദ്ഘാടനം ചെയ്തു.

ചരിത്ര വിഭാഗം മേധാവി പ്രൊഫ. സൂസൻ തോമസ് അധ്യക്ഷയായിരുന്നു. കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് ഡയറക്ടർ ഡോ. ദിനേശൻ വി., വിജിഷ സി., റെജീഷ എം. എന്നിവർ പ്രസംഗിച്ചു. ഡോ. ജോൺ തോമസ്, ഡോ. റേച്ചൽ എ. വർഗീസ്, ഡോ. ജസ്റ്റിൻ മാത്യു, ഡോ. വി. ജെ. വർഗീസ് എന്നിവർ വിവിധ സെഷനുകളിൽ മുഖ്യ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഇന്ന് (ജനുവരി 15) നടക്കുന്ന വിവിധ സെഷനുകൾക്ക് ഡോ. ദിനേശൻ വി., ഡോ. ജോൺ തോമസ്, ഡോ. ജസ്റ്റിൻ മാത്യു, ഡോ. വി. ജെ. വർഗീസ്, ഡോ. റേച്ചൽ എ. വർഗീസ് എന്നിവർ നേതൃത്വം നൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...