14കാരിയെ ക്രൂരമായി പീഡിപ്പിച്ച 63കാരന് 25 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

ബാരിപാഡ: 14കാരിയെ ക്രൂരമായി പീഡിപ്പിച്ച 63കാരന് 25 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി. ഒഡിഷയിലെ ബരിപാഡയിലാണ് സംഭവം. 2022ലാണ് 14 വയസുകാരി പീഡിപ്പിക്കപ്പെട്ടത്. ഗികർഗാഡിയ സ്വദേശിയായ ഹസദേവ് മജ്ഹി എന്നയാൾക്കാണ് പോക്സോ പ്രത്യേക കോടതി 25 വർഷം ശിക്ഷ വിധിച്ചത്. അറുപതിനായിരം രൂപ പിഴയും ഇയാൾ അടയ്ക്കണം. പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൾ അധികമായി ഒന്നര വർഷം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. 7 ലക്ഷം രൂപ പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണമെന്നാണ് ജില്ലാ ലീഗൽ സർവ്വീസിന് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. 18 സാക്ഷികളേയും മെഡിക്കൽ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് വിധി. പിതാവ് മരിച്ച ശേഷം ബന്ധുവിനൊപ്പം താമസിച്ച 14കാരിയെയാണ് 63കാരൻ പീഡിപ്പിച്ചത്. ഭക്ഷണം അടക്കമുള്ള വസ്തുക്കൾ വാങ്ങി നൽകി പ്രലോഭിച്ചായിരുന്നു പീഡനം. രണ്ട് മാസത്തിന് ശേഷം ഇയാൾ ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ ഭയന്നുപോയ 14കാരി വിവരം ബന്ധുവിനോട് പറയുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് 63കാരനെ അറസ്റ്റ് ചെയ്തത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...