പത്തനതിട്ട : അയല്‍വാസിയായ പെണ്‍കുട്ടിയെ വശീകരിച്ച് ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട ജില്ല സെഷന്‍സ് കോടതി. ചിറ്റാര്‍ മീന്‍കുഴി സ്വദേശിയായ ശാന്തി ഭവനില്‍ സുജിത്ത് (കുട്ടന്‍ -37) നെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ആറുമാസം അധിക തടവ് അനുഭവിക്കണം എന്നും കോടതി നിര്‍ദേശിച്ചു. 2012 ല്‍ ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്ടര്‍ ചെയ്ത കേസിന്‍റെ അന്വേഷണം കോന്നി ഡി.വൈ.എസ്.പി ആയിരുന്ന കെ. ബൈജുകുമാര്‍ ആണ് നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി ജില്ല ഗവ. പ്ലീഡര്‍ ആന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഹരികൃഷ്ണന്‍ ഹാജറായി. കോര്‍ട്ട് ലൈസണ്‍ ഓഫീസര്‍ പോലീസ് ഇൻസ്‌പെക്ടർ രാജു റ്റി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
—
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
ബലാത്സംഗ കേസില്‍ ചിറ്റാര്‍ സ്വദേശിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി
RECENT NEWS
Advertisment



























