അപകടങ്ങള്‍ ഒഴിയാതെ കോന്നി സെന്‍ട്രല്‍ ജംഗ്ഷന്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പ്രധാന നഗരമായ കോന്നി ജംഗ്ഷനില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയും പോസ്റ്റ്‌ ഓഫീസ് റോഡും പൂങ്കാവ് – ചന്ദനപ്പള്ളി റോഡും ഒന്നിച്ചു ചേരുന്ന സംഗമ സ്ഥാനമാണ് കോന്നി സെന്‍ട്രല്‍ ജംഗ്ഷന്‍. ഇതിനാല്‍ തന്നെ നാല് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കോന്നി സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തിയതിന് ശേഷമാണ് പല റോഡുകളിലേക്ക് തിരിയുന്നത്. സംസ്ഥാന പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടും കോന്നി സെന്‍ട്രല്‍ ജംഗ്ഷനില്‍ മാത്രം ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ഇതുവരെ സ്ഥാപിച്ചിട്ടില്ല.

ബുധനാഴ്ച മാത്രം രണ്ട് വാഹനാപകടങ്ങള്‍ കോന്നിയില്‍ നടന്നു. തമിഴ്നാട്, ആന്ധ്രാ പ്രദേശ്‌ പോലെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിക്കുന്ന സംസ്ഥാന പാതയിലെ കോന്നി സെന്‍ട്രല്‍ ജംഗ്ഷനില്‍ ഹോം ഗാര്‍ഡുകള്‍ ആണ് ഗതാഗതം നിയന്ത്രിക്കുന്നത്. കൃത്യമായ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ നിരവധി വാഹനാപകടങ്ങളും കോന്നിയില്‍ നടക്കുന്നു. രാവിലെയും വൈകുന്നേരങ്ങളിലും മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കാണ് കോന്നിയില്‍ അനുഭവപ്പെടുന്നത്.

ഗുരുതരാവസ്ഥയില്‍ രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍ പോലും ഈ കുരുക്കില്‍ അകപ്പെടാറുണ്ട്. സംസ്ഥാന പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം നിരവധി വാഹനാപകടങ്ങള്‍ കോന്നിയില്‍ നടന്നിട്ടുണ്ട്. കോന്നി ഗ്രാമ പഞ്ചായത്ത്, ഗതാഗത ഉപദേശക സമിതി യോഗങ്ങള്‍ ചേരുകയും നഗരത്തിലെ തിരക്ക് കുറയ്ക്കുവാന്‍ വര്‍ഷങ്ങളായി പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം കടലാസില്‍ മാത്രമായി ഒതുങ്ങി പോകുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...